
ഭക്ഷ്യസുരക്ഷ നിയമങ്ങൾ പാലിച്ചില്ല; മുഐതറിലെ ബേക്കറിയും റെസ്റ്റോറന്റും ഏഴു ദിവസത്തേക്ക് അടച്ചുപൂട്ടി ഖത്തർ ഭക്ഷ്യ സുരക്ഷ മന്ത്രാലയം
മുഐതറിലെ അൽ ഹുസൈൻ റെസ്റ്റോറന്റും അൽ ഹുസൈൻ ബേക്കറിയും ഏഴ് ദിവസത്തേക്ക് അടച്ചിടും. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട 1990-ലെ നിയമം (8) ലംഘിച്ചതാണ് അടച്ചിടലിനു കാരണം.
മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. കീടബാധ, ശരിയായ ലൈസൻസില്ലാതെ ഭക്ഷണം ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുക, ലൈസൻസില്ലാതെ വീട്ടിൽ നിന്ന് ഭക്ഷണം വിൽക്കുക, ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ തൊഴിലാളികളെ നിയമിക്കുക എന്നീ നിയമലംഘനങ്ങൾ ഇതിൽപെടും
പ്രാദേശിക വിപണിയിൽ ഭക്ഷണം സുരക്ഷിതമാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങൾക്ക് 16000 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിളിച്ച് ഭക്ഷ്യ സുരക്ഷാ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യാം.
Comments (0)