
qatar traffic alert: യാത്രക്കാരെ ഈ വഴികൾ വേണ്ട!!! ഖത്തറിലെ പ്രധാന റോഡുകൾ ഇന്നും നാളെയും അടച്ചിടും
qatar traffic alert:ഹുവാർ റോഡിൽ ഓൾഡ് അൽ റയ്യാനിൽ നിന്ന് എജുക്കേഷൻ സിറ്റി ഇന്റർസെക്ഷനിലേക്ക് പോകുന്ന അണ്ടർപാസുകളിൽ, ശനിയാഴ്ച മുതൽ ആഗസ്റ്റ് 22 വരെ ദിവസവും പുലർച്ചെ രണ്ടു മണി മുതൽ രാവിലെ എട്ടുമണി വരെ ഭാഗികമായി റോഡ് അടച്ചിടും.

ന്യൂ അൽ റയ്യാനിൽനിന്ന് അൽ വജ്ബയിലേക്ക് പോകുന്ന ഭാഗത്ത് അൽ റയ്യാൻ അൽ ജദീദിലെ അണ്ടർപാസുകളിൽ, ഞായറാഴ്ച പുലർച്ചെ രണ്ടുമണി മുതൽ രാവിലെ എട്ടുമണി വരെ ഭാഗികമായി റോഡ് അടച്ചിടുമെന്നും അധികൃതർ അറിയിച്ചു. റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ യാത്രക്കാർ മറ്റു റോഡുകൾ ഉപയോഗിക്കണമെന്ന് അഷ്ഗാൽ ആവശ്യപ്പെട്ടു
Comments (0)