Qatar Extends Deadline for Expired Vehicle Registration Renewal
Posted By user Posted On

Qatar vehicle registration renewal-വാഹനയുടമകൾക്ക് ആശ്വാസം :കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ സ്റ്റാറ്റസ് പുതുക്കാനുള്ള സമയ പരിധി നീട്ടി

ഖത്തർ, ദോഹ: കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള സമയപരിധി നീട്ടിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

2007-ലെ ട്രാഫിക് നിയമം നമ്പർ 19-ലെ ആർട്ടിക്കിൾ (11) അനുസരിച്ച് നിയമപരമായ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് 2025 ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ 60 ദിവസത്തെ അധിക സമയം കൂടി നൽകിയിട്ടുണ്ട്.

2025 ജൂലൈ 27-ന് പുറത്തിറങ്ങിയ അറിയിപ്പിനെ തുടർന്നാണ് ഈ തീരുമാനം. ആ അറിയിപ്പിൽ 30 ദിവസത്തിനുള്ളിൽ വാഹനങ്ങളുടെ രേഖകൾ ശരിയാക്കണമെന്ന് ഉടമസ്ഥരോട് നിർദ്ദേശിച്ചിരുന്നു. ഈ സമയപരിധിയാണ് 2025 ഓഗസ്റ്റ് 28 മുതൽ 60 ദിവസത്തേക്ക് കൂടി നീട്ടിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *