Posted By greeshma venugopal Posted On

കനത്ത ചൂടിൽ ആശ്വാസമായി യുഎഇയിൽ വിവിധ സ്ഥലങ്ങളിൽ മഴ

യുഎഇയില്‍ പല സ്ഥലങ്ങളിലും മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഖോര്‍ഫക്കാന്‍, ഫുജൈറ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ മഴ പെയ്തു. കനത്ത ചൂട് തുടരുന്നതിനിടെ മഴ പെയ്തതോടെ രാജ്യത്ത് താപനിലയില്‍ കുറവ് രേഖപ്പെടുത്തി.
ഷാർജയിലെ ഖോർഫക്കാൻ, നഹ് വ, അൽ റഫീസ ഡാം, വാദി ഷീസ് എന്നിവിടങ്ങളിലും ഫുജൈറയിലെ അൽ ഖുറയ്യ, മിർബി ഭാഗങ്ങളിലുമാണ് മഴ ലഭിച്ചത്. രാ​ജ്യ​ത്ത്​ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ അ​ൽ​ഐ​നി​ലെ റ​ക്ന​യി​ലാ​ണ്. ഇ​വി​ടെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 5.45ന്​ 16.6 ​ഡി​ഗ്രി​യാ​ണ്​ ത​ണു​പ്പ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 42 ഡി​ഗ്രി​യാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ചൂ​ട്. അ​ൽ​ജ​സീ​റ​യി​ൽ ഉ​ച്ചയ്ക്ക് 2.30നാ​ണ്​ ഈ ​താപനില രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുകhttps://whatsapp.com/channel/0029Va8H6PULdQefnzlFSh0v

ഇന്ന് കി​ഴ​ക്ക്, വ​ട​ക്ക്​ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യ കാ​ലാ​വ​സ്ഥ​യാ​യി​രി​ക്കു​മെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​വ​ചി​ച്ചിട്ടുണ്ട്. കിഴക്കന്‍ പ്രദേശങ്ങളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. താഴ്‌വരകളും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും ഒഴിവാക്കണമെന്ന് വാഹനമോടിക്കുന്നവർക്കും പൊതുജനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *