Posted By Nazia Staff Editor Posted On

Rain in uae:ചുട്ടുപൊള്ളുന്ന വേനലിലും യുഎഇയിൽ ഇതാ വിവിധ ഭാഗങ്ങളിൽ മഴ; ഇനിയും മഴ ലഭിക്കുമോ;; കാണാം തകർത്തു പെയ്യുന്ന മഴ വീഡിയോ

Rain in uae;ഷാർജ: വേനൽക്കാലത്തെ കൊടുംചൂടിൽ ആശ്വാസമായി ഷാർജയിലും ഫുജൈറയിലും മഴ പെയ്തു. മധ്യ, കിഴക്കൻ മേഖലകളിലെ തോബാൻ (ഫുജൈറ), അൽ ദൈദ്, അൽ മദാം (ഷാർജ), മസാഫി, മർബാദ് തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു.

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ട് പ്രകാരം, കിഴക്ക് നിന്ന് നീങ്ങുന്ന ഉപരിതല ന്യൂനമർദ്ദ സംവിധാനവും മുകളിലെ വായുവിലെ അസ്വസ്ഥതകളും ഒന്നിച്ചു ചേർന്നതാണ് മഴയ്ക്ക് കാരണമായത്. ഈ ഇടങ്ങളിൽ ചില സമയങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റും വീശിയിരുന്നു. ഇക്കാരണത്താൽ കിഴക്കൻ പ്രദേശങ്ങളിൽ ദൃശ്യപരത നന്നേ കുറവായിരുന്നു.

حالياً : امطار الخير في منطقة مسافي و مربض بالمنطقة الشرقية من الدولة #الامارات #مركز_العاصفة
30/08/2025 pic.twitter.com/mkujs7QaZB— مركز العاصفة (@Storm_centre) August 30, 2025

ഞായറാഴ്ചയും തിങ്കളാഴ്ചയും കിഴക്കൻ മേഖലകളിലും തെക്കൻ മേഖലകളിലും കനത്ത മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരദേശ, ഉൾനാടൻ പ്രദേശങ്ങളിൽ രാത്രിയിൽ ഈർപ്പവും പുലർച്ചെ മൂടൽമഞ്ഞും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനിടെ, അൽ ഐനിലെ സുവൈഹാനിൽ ശനിയാഴ്ച ഉച്ചയ്ക്ക് 47.9 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. 

കഴിഞ്ഞ ആഴ്ച തെക്കൻ ആകാശത്ത് സുഹൈൽ നക്ഷത്രം (കനോപ്പസ്) പ്രത്യക്ഷപ്പെട്ടത് വേനലിന്റെ അവസാന ഘട്ടമായെന്ന് ഓർമിപ്പിച്ചിരുന്നു. അറേബ്യൻ പാരമ്പര്യത്തിൽ, സുഹൈൽ നക്ഷത്രം വേനൽക്കാലത്തിന്റെ പിന്മാറ്റവും തണുത്ത രാത്രികളുടെ വരവുമാണ് സൂചിപ്പിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *