Posted By greeshma venugopal Posted On

യുഎഇയിൽ വേനൽക്കാലം അടിച്ച് പൊളിക്കാം ; ചൂടിൽ പൊള്ളാതെ തണുപ്പറിയാൻ പല ഇടങ്ങൾ ഉണ്ട് ഇവിടെ

യുഎഇയിൽ വേനൽക്കാലം എത്താറായി. ദുബായിലെ പല വിനോദ സഞ്ചാര ഇടങ്ങളും വരും ദിവസങ്ങളിൽ അടയ്ക്കും. എന്നാലും സാരമില്ല. ചൂടിനെ തണുപ്പിക്കാനും ആസ്വദിക്കാനും ദുബായ് ഇപ്പോഴും ധാരാളം മാർഗങ്ങൾ തുറന്ന് നൽകുന്നു. ഈ വേനൽക്കാലത്ത് നിങ്ങൾക്ക് കുടുംബവുമൊത്ത് പോയി അടിച്ച് പൊളിക്കാം

സ്കീ ദുബായ്
വേനൽക്കാലത്തിന്റെ മധ്യത്തിൽ മഞ്ഞ് ആസ്വദിക്കാൻ കഴിയില്ലെന്ന് ആരാണ് പറഞ്ഞത്. താമസക്കാർക്കും സന്ദർശകർക്കും സ്കീ ദുബായിൽ പോകാം, ഇവിടം വർഷം മുഴുവനും തുറന്നിരിക്കും. മാൾ ഓഫ് ദി എമിറേറ്റ്‌സിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം , രാജ്യത്തെ ഏറ്റവും ചൂടേറിയ മാസങ്ങളിൽ പോലും ഒരു വിന്റർ വണ്ടർലാൻഡ് അനുഭവം നിങ്ങൾക്ക് നൽകും. ഇവിടെ പലതരം റെയ്ഡുകളും ഉണ്ട്.

IMG Worlds of Adventure

വേനൽക്കാലം ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഈ ഇൻഡോർ തീം പാർക്ക്. ബെൻ 10, ഗംബോൾ, ദി പവർപഫ് ഗേൾസ്, ലേസിടൗൺ മുതൽ മാർവലിന്റെ വീരോചിത ലോകം വരെ ഇവിടെ ഉണ്ട്. ഒരു പ്രേതഭവനവും നിങ്ങൾക്കിവിടെ കാണാനാവും. വേനൽ കാലം ആസ്വദിക്കാൻ ഇടയ്ക്ക് ഇങ്ങോട്ട് പോരു.

ഗ്രീൻ പ്ലാനറ്റ് ; പ്രകൃതിയുടെ ലോകം

പ്രകൃതിയുടെ ലോകം കാണാൻ കൊതിക്കുന്നവർക്ക് ഇങ്ങോട്ട് പോരാം. ഒരു ഉഷ്ണമേഖലാ മഴക്കാടെന്ന് തോന്നിക്കുന്നിടം. ഈ കെട്ടിടത്തിൽ 3,000 ഇനം വിദേശ സസ്യങ്ങൾ, ഉരഗങ്ങൾ, പക്ഷികൾ, മൃഗങ്ങൾ എന്നിവയുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിതമായ മരവും ഇവിടെ ഉണ്ട്. കുട്ടികൾക്ക് ഇവിടം പഠനാനുഭവവുമാണ്

കിഡ്‌സാനിയ

വേനൽക്കാലം അവധിക്കാലം കൂടെ അല്ലേ.. കുട്ടികൾക്ക് രസകരമായ അനുഭവം നൽകുന്ന ഇടമാണ് കിഡ്സാനിയ. അവരുടെ ഭാവി അഭിലാഷങ്ങൾ പിന്തുടരാനും അനുഭവത്തിൽ നിന്ന് പഠിക്കാനും അനുവദിക്കുന്നു. ദുബായ് മാളിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇൻഡോർ വേദി. വർഷം മുഴുവനും തുറന്നിരിക്കും. വേനൽക്കാലത്തെ ചൂടിനെ മറികടക്കാൻ ഒരു സൗകര്യപ്രദമാണ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഞങ്ങളുടെ വാട്സാപ്പ് ചാനലിൽ അംഗമാകുക

AYA ( എ.വൈ.എ)

ഇൻസ്റ്റാഗ്രാം ഫീഡ് കൂടുതൽ രസകരമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, AYA മികച്ച ഇടമാണ് ദുബായിലെ വാഫി മാളിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇന്ററാക്ടീവ് സ്‌പെയ്‌സാണ് ഇത്. ഹൈടെക് ശബ്‌ദം, ലൈറ്റുകൾ, ഗ്രാഫിക്‌സ് എന്നിവയുണ്ട്. ഓരോന്നും വ്യത്യസ്തമായ അനുഭവം സമ്മാനിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *