
യുഎഇയിൽ റെക്കോഡ് ചൂട്; ഉച്ചസമയങ്ങളിൽ പുറത്തിറങ്ങരുതെന്ന് കർശന നിർദേശം
യുഎഇയിൽ കനത്ത ചൂട് തുടരുന്നതായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യുഎഇയിലെ മിക്ക പ്രദേശങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു അതിനാൽ ഇനി വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് അധികൃതർ അറിയിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് അബുദാബിയിലെ സ്വീഹാനിൽ താപനില 51.8 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയത്.
അതേസമയം യുഎഇയിൽ താപനില ഉയർന്ന നിലയിൽ തുടരുന്നതിനാൽ താമസക്കാർ വീടിനുള്ളിൽ തന്നെ കഴിയണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അബുദാബിയിലെ സ്വീഹാനിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ്. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂടാണിത്.
കൂടാതെ നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവരും, പുറത്ത് ജോലി ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളും പ്രായമായവരും ഉച്ചയ്ക്ക് പുറത്തിറങ്ങാതിരിക്കണമെന്നും അറിയിച്ചു. അതേസമയം വരും ദിവസങ്ങളിൽ യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിയോടുകൂടിയ മഴ ലഭിച്ചേക്കാമെന്നും അറിയിച്ചു.
ഈ മഴ കടുത്ത ചൂടിന് കുറച്ചെങ്കിലും ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ. മഴയുള്ള സമയങ്ങളിൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അക്യുവെതർ റിപ്പോർട്ട് അനുസരിച്ച് ദുബായിൽ ഇന്ന് 44 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും.


Comments (0)