Posted By Nazia Staff Editor Posted On

Vigilant Amid Regional Tensions;പ്രവാസികളെ ശ്രദ്ധിക്കണം ഇനി:സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യണം; റിപ്പോർട്ട് ചെയ്യേണ്ട രീതി ഇങ്ങനെ

Vigilant Amid Regional Tensions;ദുബൈ: അറേബ്യൻ ഗൾഫിലും മിഡിൽ ഈസ്റ്റിലും തുടരുന്ന സുരക്ഷാ-രാഷ്ട്രീയ അസ്ഥിരതയുടെ പശ്ചാത്തലത്തിൽ, ദുബൈയിലെ എല്ലാ താമസക്കാരും ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങളോ നിരീക്ഷണങ്ങളോ ശ്രദ്ധയിൽപെട്ടാൽ ഉടൻ ബന്ധപ്പെട്ട സുരക്ഷാ അധികാരികൾക്ക് റിപ്പോർട്ട് ചെയ്യണമെന്നും അൽ അമീൻ സർവിസ് അഭ്യർത്ഥിച്ചു.

തിങ്കളാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ, ദുബൈയിലെ താമസക്കാരും സന്ദർശകരും ഉയർന്ന ജാഗ്രത പുലർത്തണമെന്ന് അൽ അമീൻ ആവശ്യപ്പെട്ടു. സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്നും അവർ ഊന്നിപ്പറഞ്ഞു.

“അറേബ്യൻ ഗൾഫിലും മിഡിൽ ഈസ്റ്റിലും നിലനിൽക്കുന്ന അസ്ഥിരമായ സുരക്ഷാ-രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത്, സംശയാസ്പദമായ ഏതൊരു പെരുമാറ്റമോ പ്രവർത്തനമോ നിരീക്ഷിക്കുകയും അത് സുരക്ഷാ അധികാരികൾക്കോ അൽ അമീൻ സർവീസിനോ റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് പൊതുജനങ്ങളോട് അൽ അമീൻ സർവീസ് അഭ്യർത്ഥിക്കുന്നു. ഇതുവഴി ആവശ്യമായ നടപടികൾ സ്വീകരിക്കാനാകും,” അറിയിപ്പിൽ പറഞ്ഞു.

റിപ്പോർട്ടുകൾ അൽ അമീനിന്റെ ഔദ്യോഗിക ആശയവിനിമയ ചാനലുകൾ വഴിയോ 800 4444 എന്ന ടോൾ-ഫ്രീ നമ്പറിൽ വിളിച്ചോ സമർപ്പിക്കാം. ദുബൈ പൊലിസ് സ്ഥാപിച്ച അൽ അമീൻ സർവിസ്, നഗരത്തിലെ താമസക്കാരുടെയും ബിസിനസുകളുടെയും സുരക്ഷ, സംരക്ഷണം, സ്വകാര്യത എന്നിവ ഉറപ്പാക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമാണ്. ഇതുവഴി വ്യക്തികൾക്ക്, പ്രത്യേകിച്ച് സൈബർ കുറ്റകൃത്യങ്ങൾ, അജ്ഞാതമായും രഹസ്യമായും റിപ്പോർട്ട് ചെയ്യാൻ സാധിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *