
ഡമാസ്കസ് സ്ട്രീറ്റ് ഒരു മാസത്തേക്ക് അടച്ചിടും
കുവൈറ്റ് സിറ്റിയിലെ ഡമാസ്കസ് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.സെക്കൻഡ് റിംഗ് റോഡ് ഇന്റർസെക്ഷൻ മുതൽ തേർഡ് റിംഗ് റോഡ് ഇന്റർസെക്ഷൻ വരെയുള്ള എക്സ്പ്രസ് വേയും സെൻട്രൽ ലെയ്നുകളും അടച്ചിടും.
ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റാണ് ഈ വിവരം അറിയിച്ചത്. ഓഗസ്റ്റ് 16 ശനിയാഴ്ച മുതൽ ഒരു മാസത്തേക്കാണ് ഈ അടച്ചിടൽ പ്രാബല്യത്തിൽ വരുന്നത്.
Comments (0)