
രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; കുതിച്ച് കയറി ഗൾഫ് കറൻസികൾ, നാട്ടിലേക്ക് പണമയക്കാൻ നല്ല സമയം
യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ് 23.88 ആയി, കുവൈത്ത് ദിനാർ 286.72 രൂപയുമായി.ഇന്ത്യൻ പ്രവാസികൾക്ക് ഇന്ത്യയിലേക്ക് പണമയക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ജൂലൈ മാസത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും രൂപയുടെ മൂല്യം 23.2 മുതൽ 23.3 വരെ സ്ഥിരമായിരുന്നു. എന്നാൽ, ഈ ആഴ്ച രൂപയുടെ മൂല്യം ഗണ്യമായി ഇടിഞ്ഞു – നാട്ടിലേക്ക് പണം വൈകി അയച്ചവർക്ക്, ഇത് നേട്ടം നൽകി.
വ്യാപാര രംഗത്ത് യു എസ് താരിഫ് വർദ്ധിപ്പിക്കുമെന്ന ആശങ്ക ഇന്ത്യൻ വിപണികളിൽ ഉണ്ടായ ചാഞ്ചാട്ടത്തിന് രൂപയുടെ മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്തതോടെയാണ് പ്രവാസികൾക്ക് ഈ നേട്ടം ലഭിച്ചത്. യുഎഇ എക്സ്ചേഞ്ച് ഹൗസുകൾ ഇപ്പോൾ 23.7–23.8 നിലവാരമാണ് പറയുന്നത്, ഫെബ്രുവരിയിൽ അവസാനമായി ഈ പ്രവണത കണ്ടിരുന്നു. ഈ വർഷം ആദ്യം ദിർഹമിനെതിരെ കറൻസിയുടെ എക്കാലത്തെയും താഴ്ന്ന വിനിമയ നിരക്കായ 23.92 ന് അടുത്താണിത് – ആ നില ചെറിയൊരു കാലം മാത്രമേ നീണ്ടുനിന്നുള്ളൂ.

Comments (0)