Posted By greeshma venugopal Posted On

സ്ക്കൂൾ തുറക്കാറായി ; കുവൈറ്റിലെ സ്റ്റേഷനറി കടകളില്‍ വില വർധനവ് തടയാൻ വ്യാപക പരിശോധന

കുവൈറ്റ് സിറ്റി: രാജ്യത്ത് സ്കൂള്‍, സ്റ്റേഷനറി കടകളില്‍ വ്യാപക പരിശോധന. വില വര്‍ധനവ് തടയുന്നതിന് നിരീക്ഷണം ശക്തമാക്കി. മധ്യവേനൽ അവധി കഴിഞ്ഞ് വിദ്യാലയങ്ങൾ വീണ്ടും പ്രവർത്തനം ആരംഭിക്കാനിരിക്കെ സ്കൂൾ സ്റ്റേഷനറി, ഉത്പന്നങ്ങളുടെ വില്‍പന കേന്ദ്രങ്ങളിൽ വാണിജ്യ വ്യവസായ മന്ത്രാലയം വ്യാപകമായ പരിശോധന ആരംഭിച്ചു. വില നിയന്ത്രണം, ഗുണനിലവാരം ഉൾപ്പെടെയുള്ള നിർദേശങ്ങൾ പാലിക്കുന്നെന്ന് ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് വാണിജ്യ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചിരിക്കുന്നത്. മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ-അൻസാരിയുടെ നേതൃത്വത്തിൽ അൽ-മിർഖാബ് പ്രദേശത്തെ നിരവധി മൊത്തവ്യാപാര സ്റ്റേഷനറി സ്റ്റോറുകളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തുകയും നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു

വിലയോ, നിർമിച്ച രാജ്യത്തിന്റെ പേരോ രേഖപ്പെടുത്താത്ത നിയമലംഘനമാണ് ഇതിൽ പ്രധാനം. ഉത്പന്നങ്ങളിൽ നിർമിച്ച രാജ്യത്തിന്‍റെ പേര് പരിശോധിച്ചു. യഥാർഥ ഉത്പന്നങ്ങളും വ്യാജ ഉത്പന്നങ്ങളും തമ്മിൽ തിരിച്ചറിയണമെന്ന് അധികൃതർ ഉപ ഭോക്താക്കളോട് ആവശ്യപ്പെട്ടു. ബാക്ക്-ടു-സ്കൂൾ സീസൺ അവസാനിക്കുന്നതുവരെ പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *