Uae dirham to Inr:പ്രവാസികള്‍ക്ക് ഇത് മുട്ടൻ പണി!!മൂല്യം കൂടാന്‍ കാത്തിരിക്കേണ്ട, യുഎഇ ദിര്‍ഹം വേഗം നാട്ടിലേക്ക് അയച്ചോളു

Uae dirham to Inr;ദുബായ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കമിട്ട ചുങ്കപ്പോരില്‍ നഷ്ടം നേരിടുന്നവര്‍ പ്രവാസികളും. ഡോളറിന്റെ കരുത്ത് വന്‍തോതില്‍ ചോര്‍ന്നതോടെ മറ്റു കറന്‍സികള്‍ക്ക് ശക്തി കൂടി. ഇതോടെ നാട്ടിലേക്ക് പണം അയക്കുന്ന യുഎഇയിലെ പ്രവാസികള്‍ക്കും പണികിട്ടി. അതേസമയം, ഡോളര്‍ കരുത്ത് കൂടുമെന്നും രൂപ മൂല്യം കുറയുമെന്നും പ്രതീക്ഷിച്ച് കാത്തിരിക്കുന്നത് നിലവില്‍ ഉചിതമല്ല എന്നാണ് നിരീക്ഷണം.

ഫെബ്രുവരിയിലും മാര്‍ച്ച് ആദ്യ പകുതിയിലും രൂപ വലിയ തകര്‍ച്ച നേരിട്ടിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് നേട്ടമായി മാറുകയും ചെയ്തു. അവര്‍ക്ക് ലഭിക്കുന്ന ദിര്‍ഹവും മറ്റു കറന്‍സികളും രൂപയിലേക്ക് മാറ്റുമ്പോള്‍ ഭേദപ്പെട്ട തുക കൈയ്യില്‍ കിട്ടി. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു…

എല്ലാവര്‍ക്കും ശമ്പളം കിട്ടുന്ന സയമാണിത്. എല്ലാ കറന്‍സികളും ഡോളറുമായി താരതമ്യം ചെയ്താണ് മൂല്യം നിശ്ചയിക്കാറ്. നിലവില്‍ ഡോളര്‍ സൂചിക വലിയ ഇടിവ് നേരിടുന്നു. 102 എന്ന നിരക്കിലാണ് ഡോളര്‍. ഈ സാഹചര്യത്തില്‍ മറ്റു കറന്‍സികളെല്ലാം മൂല്യം വര്‍ധിച്ചു. തുടര്‍ന്നാണ് ഗള്‍ഫിലെ പ്രവാസികള്‍ക്ക് ഫെബ്രുവരിയിലെ ലാഭം കിട്ടാതായത്.

ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങള്‍ക്കും ചുങ്കം ചുമത്തിയിരിക്കുകയാണ് അമേരിക്ക. ആ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് ഉയര്‍ന്ന നികുതിയാണ് ഇനി വാങ്ങുക. അതോടെ വിദേശത്ത് നിന്ന് ഇറക്കുന്ന വസ്തുക്കള്‍ക്ക് അമേരിക്കയില്‍ വില കൂടും. ഈ വസ്തുക്കള്‍ ഉയര്‍ന്ന വിലനല്‍കി വാങ്ങാന്‍ ആളുകള്‍ മടിക്കുകയും ചെയ്യും. ഇന്ത്യയില്‍ നിന്ന് ഇറക്കുന്ന വസ്തുക്കള്‍ക്ക് 26 ശതമാനമാണ് അമേരിക്ക ചുമത്തിയ നികുതി.

ദിര്‍ഹത്തിന് 23.94 രൂപ വരെ

ഫെബ്രുവരി 10ന് യുഎഇ ദിര്‍ഹത്തിന് 23.94 രൂപ വരെ ലഭിച്ചിരുന്നു. പ്രവാസികള്‍ക്ക് ചാകരയായിരുന്നു ഫെബ്രുവരി. എന്നാല്‍ മാര്‍ച്ച് പകുതി കഴിഞ്ഞ ശേഷം വിപണിയിലെ ചിത്രം മാറി. ഡോളര്‍ കരുത്ത് കുറയാന്‍ തുടങ്ങിയതോടെ ദിര്‍ഹവും ഇന്ത്യന്‍ രൂപയുമെല്ലാം കരുത്ത് കൂടി. നിലവില്‍ ദിര്‍ഹത്തിന് 23.30 രൂപയാണ് ലഭിക്കുന്നതെന്ന് ഗള്‍ഫ് ന്യൂസ് ഉള്‍പ്പെടെയുള്ള യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ 24 രൂപയ്ക്ക് അടുത്ത് ദിര്‍ഹത്തിന് ലഭിച്ചിരുന്നു. ഇപ്പോള്‍ 23.30 രൂപയാണ്. ഒരുപക്ഷേ 22 രൂപ വരെ ഇടിയാന്‍ സാധ്യതയുണ്ട് എന്ന് ദുബായിലെ ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നീലേഷ് ഗോപാലന്‍ അഭിപ്രായപ്പെടുന്നു. 2022 സെപ്തംബറില്‍ 22 രൂപ എന്ന നിരക്കിലായിരുന്നു കറന്‍സി വ്യാപാരം. 2024 നവംബറില്‍ ഇത് 23 ആയി. ഫെബ്രുവരിയില്‍ 24 രൂപയിലേക്ക് അടുക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top