
Seven Emirates One Vision;ഒരൊറ്റ ദര്‍ശനം, ഏഴ് എമിറേറ്റുകള്‍, ; യുഎഇ രാജകുടംബങ്ങളുടെ കഥ കേട്ടാലും കേട്ടാലും തീരില്ല;പറയുന്നുണ്ട് ചില ചരിത്രം
Seven Emirates One Vision;ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) എന്നത് ഏഴ് എമിറേറ്റുകളുടെ ഒരു കൂട്ടായ്മയാണ്. അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവയാണ് യുഎഇയിലെ 7 എമിറേറ്റുകള്‍. ഓരോ എമിറേറ്റിനും ഒരു ഭരണകൂടവും ചരിത്രവും ഉണ്ട്. 1971ല്‍ രൂപീകരിച്ച ഈ ഫെഡറേഷന്‍, ഭരണ കുടുംബങ്ങള്‍ തമ്മിലുള്ള വിശ്വാസത്തിലും ഐക്യത്തിലുമാണ് നിലനില്‍ക്കുന്നത്. ഓരോ എമിറേറ്റും ആഭ്യന്തര കാര്യങ്ങള്‍ സ്വന്തമായി നിയന്ത്രിക്കുമ്പോള്‍, ദേശീയ ഭരണത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. 7 എമിറേറ്റിലെയും ഭരണാധികാരികള്‍ യുഎഇയുടെ ഫെഡറല്‍ സുപ്രീം കൗണ്‍സിലില്‍ അംഗങ്ങളാണ്.

1. അബൂദബി: അല്‍ നഹ്യാന്‍ രാജവംശം
പ്രധാന സവിശേഷത: യുഎഇയുടെ തലസ്ഥാനവും ഏറ്റവും സമ്പന്നവുമായ എമിറേറ്റ്.
ഭരണാധികാരി: ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, യുഎഇ പ്രസിഡന്റ്.
വംശം: ബനി യാസ്.
1800കളില്‍ മുതല്‍ ഭരണത്തിലുള്ള അല്‍ നഹ്യാന്‍ കുടുംബം അബൂദബിയുടെ എണ്ണസമ്പത്തിന്റെ മേല്‍നോട്ടം വഹിക്കുന്നു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ശാന്തനും തന്ത്രശാലിയുമായ നേതാവാണ്. മകന്‍ ഷെയ്ഖ് ഖാലിദ് 2023ല്‍ അബൂദബിയുടെ കിരീടാവകാശിയായി.
2. ദുബൈ: അല്‍ മക്തൂം രാജവംശം
പ്രധാന സവിശേഷത: ടൂറിസം, വ്യാപാരം, സാമ്പത്തിക കേന്ദ്രം.
ഭരണാധികാരി: ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും.
വംശം: ബനി യാസ്.
1833 മുതല്‍ ദുബൈ ഭരിക്കുന്ന അല്‍ മക്തൂം കുടുംബം ബുര്‍ജ് ഖലീഫ, പാം ഐലന്‍ഡ്‌സ് തുടങ്ങിയവയിലൂടെ ദുബൈയെ ആഗോള ഹബ്ബാക്കി മാറ്റി. ഷെയ്ഖ് മുഹമ്മദിന്റെ മകന്‍ ഷെയ്ഖ് ഹംദാന്‍ (ഫസ്സ) സാഹിത്യത്തിലും സാഹസികതയിലും പ്രശസ്തനാണ്.
3. ഷാര്‍ജ: അല്‍ ഖാസിമി രാജവംശം
പ്രധാന സവിശേഷത: യുഎഇയുടെ സാംസ്‌കാരിക തലസ്ഥാനം.
ഭരണാധികാരി: ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.
വംശം: അല്‍ ഖാസിമി.
1700കളില്‍ മുതല്‍ ഷാര്‍ജ ഭരിക്കുന്ന ഈ കുടുംബം സംസ്‌കാരത്തിനും വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കുന്നു. പണ്ഡിതനും ചരിത്രകാരനുമായ ഷെയ്ഖ് സുല്‍ത്താന്‍, ചരിത്ര സ്ഥലങ്ങള്‍ പുനഃസ്ഥാപിക്കുകയും സര്‍വകലാശാലകള്‍ സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മകന്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദാണ് കിരീടാവകാശി.
4. റാസല്‍ഖൈമ: അല്‍ ഖാസിമി രാജവംശം
പ്രധാന സവിശേഷത: മലനിരകളും പ്രകൃതി ഭംഗിയും.
ഭരണാധികാരി: ഷെയ്ഖ് സൗദ് ബിന്‍ സഖ്ര്‍ അല്‍ ഖാസിമി.
വംശം: അല്‍ ഖാസിമി.
2010 മുതല്‍ ഷെയ്ഖ് സൗദാണ് റാസല്‍ഖൈമ ഭരിക്കുന്നത്. സാമ്പത്തികരാഷ്ട്രീയ പഠനം നടത്തിയ അദ്ദേഹം ടൂറിസത്തിനും വ്യവസായത്തിനും ഊന്നല്‍ നല്‍കുന്നു. അദ്ദേഹത്തിന്റെ മകന്‍ ഷെയ്ഖ് മുഹമ്മദാണ് റാസല്‍ഖൈമയുടെ കിരീടാവകാശി.
5. അജ്മാന്‍: അല്‍ നുഐമി രാജവംശം
പ്രധാന സവിശേഷത: ഏറ്റവും ചെറിയ എമിറേറ്റ്, സാംസ്‌കാരിക പൈതൃകം.
ഭരണാധികാരി: ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് ആല്‍ നുഐമി.
വംശം: ആല്‍ ബുഖറൈബാന്‍ (നുഐമി).
1816 മുതല്‍ അജ്മാനില്‍ ഭരണം നടത്തുന്ന ഈ കുടുംബം 1981 മുതല്‍ ശൈഖ് ഹുമൈദിന്റെ നേതൃത്വത്തില്‍ എമിറേറ്റില്‍ ആധുനികവല്‍ക്കരണം നടപ്പിലാക്കി. അദ്ദേഹത്തിന്‍രെ മകന്‍ ഷെയ്ഖ് അമ്മാറാണ് അജ്മാന്റെ കിരീടാവകാശി.
- ഫുജൈറ: അല്‍ ശര്‍ഖി രാജവംശം
പ്രധാന സവിശേഷത: ഒമാന്‍ ഗള്‍ഫ് തീരം, വ്യാപാര കേന്ദ്രം.
ഭരണാധികാരി: ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് ആല്‍ ശര്‍ഖി.
വംശം: ശര്‍ഖിയിന്‍.
20ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഭരണം നടത്തുന്ന ഈ കുടുംബം 1974 മുതല്‍ ശൈഖ് ഹമദിന്റെ നേതൃത്വത്തില്‍ വളര്‍ച്ച കൈവരിച്ചു. അദ്ദേഹത്തിന്റെ മകന്‍ ഷെയ്ഖ് മുഹമ്മദാണ് കിരീടാവകാശി.
7. ഉമ്മുല്‍ ഖുവൈന്‍: അല്‍ മുഅല്ല രാജവംശം
പ്രധാന സവിശേഷത: ശാന്തമായ ജീവിതവും മത്സ്യബന്ധനവും.
ഭരണാധികാരി: ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് ആല്‍ മുഅല്ല.
വംശം: അല്‍ അലി.
1700കളില്‍ മുതല്‍ ഉമ്മുല്‍ഖുവൈന്റെ ഭരണം നടത്തുന്നത് ഈ കുടുംബമാണ്. 2009 മുതല്‍ ശൈഖ് സൗദാണ് ഭരണ നേതൃത്വത്തില്‍. അദ്ദേഹത്തിന്റെ മകന്‍ ഷെയ്ഖ് റാഷിദാണ് കിരീടാവകാശി.
ഭരണാധികാരികളുടെ ഒത്തുചേരല്‍
ഏഴ് ഭരണാധികാരികളും യുഎഇയുടെ ഫെഡറല്‍ സുപ്രീം കൗണ്‍സിലില്‍ അംഗങ്ങളാണ്. ഈ കൗണ്‍സില്‍ ഓരോ അഞ്ച് വര്‍ഷത്തിലും പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നു. അബൂദബി ഭരണാധികാരി പ്രസിഡന്റും ദുബൈ ഭരണാധികാരി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമാകാറാണ് പതിവ്. എമിറേറ്റുകള്‍ക്കിടെയിലെയും ഭരണാധികാരികള്‍ക്കിടെയിലെയും ഐക്യമാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നത്.
Comments (0)