Posted By Nazia Staff Editor Posted On

UAE School Buses Collides; യുഎഇയിൽ രണ്ട് സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം

UAE School Buses Collides ദുബായ്: യുഎഇയില്‍ രണ്ട് സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

ജൂൺ ഒന്‍പത് തിങ്കളാഴ്ച അജ്മാനിൽ നിന്ന് ഷാർജയിലേക്കുള്ള യാത്രാമധ്യേ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. രണ്ട് സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് 14 പേർക്ക് പരിക്കേറ്റു.
6 മുതൽ 12 വയസ് വരെ പ്രായമുള്ള 13 കുട്ടികളും ഒരു അധ്യാപകനും അപകടത്തിൽപ്പെട്ടു. നാഷണൽ ആംബുലൻസിൽ നിന്നുള്ള അടിയന്തര സംഘങ്ങൾ 13 മിനിറ്റിനുള്ളിൽ സ്ഥലത്തെത്തി  പാകിസ്ഥാൻ പൗരത്വമുള്ള എല്ലാ വിദ്യാർഥികളെയും രണ്ട് ആശുപത്രികളിലേക്ക് കൊണ്ടുപോയി. മൂന്ന് പേരെ ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, തുടർന്ന്, ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. ബാക്കിയുള്ളവരെ അജ്മാനിലെ ഖലീഫ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചില വിദ്യാർഥികൾക്ക് സംഭവസ്ഥലത്ത് തന്നെ വൈദ്യസഹായം ലഭിച്ചു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *