
ഷാർജയിലെ ഓട്ടോ സ്പെയർ പാർട്സ് വെയർഹൗസിൽ തീപിടുത്തം
ഇന്ന് രാവിലെ ഷാർജയിലെ വെയർഹൗസിൽ തീപിടുത്തമുണ്ടായതായി. ഷാർജ സിവിൽ ഡിഫൻസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇൻഡസ്ട്രിയൽ ഏരിയ 6 ൽ സ്ഥിതി ചെയ്യുന്ന ഓട്ടോ സ്പെയർ പാർട്സ് വെയർഹൗസിലാണ് അപകടമുണ്ടായത്. അധികൃതരുടെ വേഗത്തിലുള്ള ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. ഏപ്രിൽ 13 ന് ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 15 ലെ ഒരു പഴം, പച്ചക്കറി വെയർഹൗസിൽ തീപിടുത്തമുണ്ടായി . ഷാർജയിലെ അൽ നഹ്ദ പ്രദേശത്തെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് അടുത്ത അഗ്നിബാധ
അതേസമയം, ഷാർജ എമിറേറ്റിലെ കെട്ടിടങ്ങളിൽ നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി തീപിടുത്ത ദുരന്തങ്ങളും കുറയ്ക്കുന്നതിനുള്ള
പരിശോധനകൾ നടക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സേവനം ഇതിനായി ഉപയോഗപ്പെടുത്താനും ആലോചന നടക്കുന്നു. വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
Comments (0)