Posted By Nazia Staff Editor Posted On

Real Estate Portal;യുഎഇയിൽ റിയൽ എസ്റ്റേറ്റ് സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ;ഇതാ പുതിയ പ്രോപ്പർട്ടി പോർട്ടൽ

Real Estate Portal:യുഎഇ : ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് നവീകരിച്ച പ്രോപ്പർട്ടി പോർട്ടൽ പുറത്തിറക്കി. ഇതോടെ ഇനി ഡെവലപ്പർമാർക്കും നിലവിലുള്ള വീട്ടുടമസ്ഥർക്കും എല്ലാ വിവരങ്ങളും ഇനി എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാം. നിലവിലുള്ള വീട്ടുടമസ്ഥർക്കും ഡെവലപ്പർമാർക്കും ഒരുപോലെ സഹായകമാകുന്ന രീതിയിലാണ് ഈ പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്.

റിയൽ എസ്റ്റേറ്റ് ഇടപാടുകൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുക എന്നതാണ് ഇത് വഴി ഷാർജ ലക്ഷ്യമിടുന്നത്. ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് ഈ നവീകരണം നടപ്പിലാക്കിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് നിയമങ്ങൾ, നിയന്ത്രണങ്ങൾ, പുതിയ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഈ പോർട്ടലിൽ ലഭ്യമാണ്.

കൂടാതെ ഇത് ഡെവലപ്പർമാർക്ക് പുതിയ പ്രോജക്റ്റുകൾ ആരംഭിക്കുന്നതിനും നിലവിലുള്ളവ കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ എല്ലാ വിവരങ്ങളും ഈ ഒരു പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്നു. പുതിയ പോർട്ടൽ വഴി, വീട്ടുടമസ്ഥർക്ക് അവരുടെ പ്രോപ്പർട്ടിയുമായി ബന്ധപ്പെട്ട രേഖകൾ എളുപ്പത്തിൽ പരിശോധിക്കാനും പുതുക്കാനും സാധിക്കും.

വാടക കരാറുകൾ, കൈമാറ്റ രേഖകൾ, മറ്റ് നിയമപരമായ നടപടിക്രമങ്ങൾ എന്നിവ ഓൺലൈനായി പൂർത്തിയാക്കാനുള്ള സൗകര്യവും പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്. ഇത് സമയം ലാഭിക്കാനും ഇടപാടുകൾ വേഗത്തിലാക്കാനും സഹായിക്കുന്നു. നവീകരിച്ച ഈ പോർട്ടൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്നു

കൂടാതെ എല്ലാ വിവരങ്ങളും ഓൺലൈനിൽ ലഭ്യമാകുന്നതോടെ ഡെവലപ്പർമാർക്കും ഉടമസ്ഥർക്കും ഇടനിലക്കാരില്ലാതെ നേരിട്ട് ഇടപാടുകൾ നടത്താനും കഴിയും. അതേസമയം ഇത് വ്യാജ ഇടപാടുകൾ കുറയ്ക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ വിശ്വാസ്യത നൽകാനും സഹായിക്കും.
ഷാർജയുടെ റിയൽ എസ്റ്റേറ്റ് മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള ഒരു വലിയ ചുവടുവെപ്പാണ് ഈ പോർട്ടലിലൂടെ സാധ്യമാകുന്നത്.

സാങ്കേതികവിദ്യയുടെ സഹായത്തോടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ നിക്ഷേപകരെ ആകർഷിക്കുകയും ഷാർജയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഊന്നൽ നൽകുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. ഡെവലപ്പർമാർക്ക് പ്രോജക്റ്റ് രജിസ്‌ട്രേഷൻ, പ്രാരംഭ വിൽപ്പന കരാർ സർട്ടിഫിക്കേഷൻ, പ്രോജക്റ്റ് ട്രാക്കിംഗ്, വീട്ടുടമസ്ഥരുടെ അസോസിയേഷനുകൾ രൂപീകരിക്കുക തുടങ്ങിയ കാര്യങ്ങൾ ഈ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യാം.

കൂടാതെ പുതിയ പോർട്ടൽ വഴി, ഹോം ഓണേഴ്‌സ് അസോസിയേഷനുകൾക്ക് പ്രോപ്പർട്ടി മാനേജ്‌മെന്റ് കമ്പനികളെ രജിസ്റ്റർ ചെയ്യാനും, ബോർഡ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ നേടാനും, സേവന ഫീസ് പ്രഖ്യാപനങ്ങൾ അംഗീകരിക്കാനും അപേക്ഷിക്കാം. ഇത് കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലാക്കുന്നു. പരാതി സമർപ്പിക്കാനും പ്രത്യേക സെക്ഷൻ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

https://www.pravasiinformation.com/a-consolation-verdict-the-appeal-court-also-upheld-the-20-year-prison-sentence-awarded

Comments (0)

Leave a Reply

Your email address will not be published. Required fields are marked *