
Sheikh Mohammed bin Zayed;ദിവസം പതിനെട്ടു മണിക്കൂര്‍ വരെ ജോലി: വര്‍ഷത്തില്‍ വെറും ഏഴ് അവധി; ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അഥവാ ജനങ്ങളുടെ നേതാവ്
Sheikh Mohammed bin Zayed;:ദുബൈ: തന്റെ ജനങ്ങളോടുള്ള അടുപ്പത്തിന്റെയും വിനയത്തിന്റെയും പേരില്‍ പ്രശസ്തനാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ഒരു ദിവസം 18 മണിക്കൂര്‍ വരെ ജോലി ചെയ്യുകയും വര്‍ഷത്തില്‍ 7 ദിവസം മാത്രം അവധി എടുക്കുകയും ചെയ്യുന്ന അദ്ദേഹം, തിരക്കേറിയ ഷെഡ്യൂളിനിടയിലും താമസക്കാരുമായി സംവദിക്കാന്‍ സമയം കണ്ടെത്തുന്നു.
അദ്ദേഹത്തിന് ജനങ്ങളോടുള്ള അടുപ്പം വ്യക്തമാക്കുന്ന 5 നിമിഷങ്ങള്‍
ഒരു വിനോദസഞ്ചാരിയായി
ഹംഗറിയില്‍ ക്യാമറയുമായി പ്രകൃതിദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഷെയ്ഖ് മുഹമ്മദിന്റെ ഫോട്ടോ പുറത്തുവന്നിരുന്നു. ഒരു സാധാരണ വിനോദസഞ്ചാരിയെപ്പോലെ, ഒരു ക്യാമറയിൽ പ്രകൃതി ദൃശ്യങ്ങൾ പകർത്തുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.
താമസക്കാരുമായുള്ള സെല്‍ഫികള്‍ ഷെയ്ഖ് മുഹമ്മദ് തന്റെ കാറിനടുത്തേക്ക് നടന്നുവരുന്നതും അതില്‍ കയറുന്നതും വൈറലായ ഒരു വീഡിയോയില്‍ കാണാം. അപ്പോഴാണ് അദ്ദേഹം എന്തോ ശ്രദ്ധിച്ച് നിര്‍ത്തിയത്. യുഎഇ പ്രസിഡന്റ് കാറില്‍ നിന്ന് ഇറങ്ങി ആരെയോ വിളിക്കുന്നത് കാണാം. ക്യാമറയില്‍ ആദ്യം സൈഡ്ലൈനില്‍ ഉണ്ടായിരുന്ന രണ്ട് പുരുഷന്മാരെ കാണാം. പ്രസിഡന്റ് അവരെ ശ്രദ്ധിക്കുമ്പോള്‍ അവര്‍ വലിയ പുഞ്ചിരിയോടെ നില്ക്കുന്നതായി കാണാം.

തുടര്‍ന്ന് ഇരുവരും പ്രസിഡന്റിനൊപ്പം ഒരു സെല്‍ഫി എടുക്കുന്നു. ഷെയ്ഖ് മുഹമ്മദ് അവരുമായി ഒരു ചെറിയ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും പുഞ്ചിരിയോടെ പിരിയുന്നതും കാണാം.
മാളിലെ നടത്തം
അബൂദബിയിലെ മാളിലൂടെ സന്നാഹങ്ങളൊന്നുമില്ലാതെ നടക്കുന്ന ഷെയ്ഖ് മുഹമ്മദിന്റെ വീഡിയോ നേരത്തേ വൈറലായിരുന്നു. കഫേകള്‍ക്കും കടകള്‍ക്കും മുന്നിലൂടെ അദ്ദേഹം പതുക്കെ നടക്കുന്നത് അതില്‍ കാണാം. മാളിലുണ്ടായിരുന്നവരെയും കാഴ്ചക്കാരെയും ഒരുപോലെ ആകര്‍ഷിച്ചത് ഷെയ്ഖ് മുഹമ്മദിന്റെ എളിമയുള്ള പെരുമാറ്റമായിരുന്നു
ആയമാര്‍ക്കുള്ള ആദരവ് കുട്ടികളെ പൂര്‍ണ്ണഹൃദയത്തോടെ പരിപാലിക്കുന്ന ഒരു കൂട്ടം വളര്ത്തമ്മമാരുമായുള്ള കൂടിക്കാഴ്ചയില്‍ കുട്ടികള്‍ക്ക് ആവശ്യമായ സ്നേഹവും പിന്തുണയും നല്‍കിയതിന് ഷെയ്ഖ് മുഹമ്മദ് അവരോട് നന്ദി പറഞ്ഞു. ഷെയ്ഖ് മുഹമ്മദിനെ അഭിവാദ്യം ചെയ്യാനും ആലിംഗനം ചെയ്യാനും അവസരം ലഭിച്ച കുട്ടികള്‍ സന്തുഷ്ടരായിരുന്നു. കുട്ടികളെ ആലിംഗനം ചെയ്തും ആയമാരോട് സംസാരിച്ചുമാണ് അന്ന് ഷെയ്ഖ് മുഹമ്മദ് പിരിഞ്ഞത്.
ഹൃദയസ്പര്‍ശിയായ ആംഗ്യം
2019 ല്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസിനായി സംഘടിപ്പിച്ച ഔദ്യോഗിക സ്വീകരണത്തില്‍ പങ്കെടുത്ത നിരവധി കുട്ടികളില്‍ ആയിഷ മുഹമ്മദ് മുഷൈത്ത് അല്‍ മസ്രൂയി എന്ന ഇമാറാത്തി പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു.
പരിപാടിക്കിടെ ഹസ്തദാനത്തിനായി ആയിഷ കൈനീട്ടിയത് ഷെയ്ഖ് മുഹമ്മദിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല, ഇത് ആയിഷയെ സങ്കടപ്പെടുത്തിയിരുന്നു. പക്ഷേ പെണ്‍കുട്ടിയുടെ നിരാശ മനസ്സിലാക്കിയ ഷെയ്ഖ് മുഹമ്മദ് യുഎഇ ദേശീയ ദിനത്തില്‍ അവളുടെ വീട്ടില്‍ അവളെ സന്ദര്‍ശിച്ചു.
‘ഷെയ്ഖ് മുഹമ്മദിന്റെ വിനയവും പ്രവൃത്തിനിഷ്ഠയും യുഎഇയെ ഒരു ഐക്യ സമൂഹമാക്കുന്നു,’ യുഎഇയിലെ ഒരു താമസക്കാരന് അഭിപ്രായപ്പെട്ടു.
Comments (0)