Posted By Nazia Staff Editor Posted On

ships collided in the Oman;ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം; 24 പേരെ രക്ഷപ്പെടുത്തി യുഎഇ 

അബുദാബി: ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. കപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ നാഷണൽ ഗാർഡ് അറിയിച്ചു. അഡലിന്‍ (ADALYNN) എണ്ണക്കപ്പലില്‍ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായാണ് പത്രക്കുറിപ്പിൽ അറിയിച്ചത്. യുഎഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം ഉണ്ടായത്.

കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അഡലിന്‍ എണ്ണക്കപ്പലും മറ്റൊരു കപ്പലും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക വിവരം. കപ്പലിന് സംഭവിച്ച കേടുപാടുകളെ കുറിച്ചോ മറ്റോ വിവരങ്ങൾ ലഭ്യമായിട്ടില്ല. യുഎഇ നാഷണൽ ഗ്രേഡിന്റെ പെട്ടെന്നുള്ള ഇടപെടൽ കാരണമാണ് ജീവനക്കാരെ രക്ഷിക്കാൻ സാധിച്ചത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ സ്ഥലത്തെത്തി. എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തി ഖോര്‍ഫക്കാന്‍ തുറമുഖത്തെത്തിച്ചതായി നാഷണൽ ഗാർഡ് അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *