Posted By greeshma venugopal Posted On

ഷോപ്പിങ് സ്നേഹികളെ ഇതിലെ… നിങ്ങൾ കാത്തിരുന്ന ഓഫർ ദിനങ്ങൾ എത്തി, 2000-ൽ അധികം ഉത്പന്നങ്ങൾക്ക് വിലക്കിഴിവ് ലഭിക്കും

ലുലു ഗ്രൂപ്പ് ഖത്തറിലെ ഉപഭോക്താക്കൾക്കായി ഏറെ കാത്തിരുന്ന പ്രമോഷൻ വീണ്ടും ആരംഭിച്ചു. സെപ്റ്റംബർ 10 വരെ നീണ്ടുനിൽക്കുന്ന ഈ ഓഫറിൽ 2000-ൽ അധികം ഉത്പന്നങ്ങൾക്ക് വിലക്കിഴിവ് ലഭിക്കും.

ഈ ഓഫറിൽ ഗ്രോസറി, പഴങ്ങൾ, പച്ചക്കറികൾ, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള സാധനങ്ങൾ ഉൾപ്പെടുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത ഉത്പന്നങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു.

മറ്റ് ഓഫറുകൾ

ബാക്ക്-ടു-സ്കൂൾ സേവേഴ്‌സ് പ്രമോഷൻ: സെപ്റ്റംബർ 8 വരെ സ്കൂൾ ആവശ്യങ്ങളായ സ്റ്റേഷനറി, ഗാഡ്‌ജെറ്റുകൾ, ബാഗുകൾ, ചെരുപ്പുകൾ എന്നിവയ്ക്ക് വിലക്കിഴിവ് ലഭിക്കും.

ഫാഷൻ സ്റ്റോർ പ്രമോഷൻ: സെപ്റ്റംബർ 6 വരെ നീണ്ടുനിൽക്കുന്ന ഫാഷൻ സ്റ്റോർ പ്രമോഷനിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ, ഹാൻഡ്ബാഗുകൾ, ചെരുപ്പുകൾ എന്നിവ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.

ഇ-റാഫിൾ കാമ്പെയ്ൻ

ഷോപ്പിംഗ് കൂടുതൽ ആകർഷകമാക്കാൻ ഖത്തറിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഇ-റാഫിൾ കാമ്പെയ്ൻ നടക്കുന്നുണ്ട്. ഒക്ടോബർ 4 വരെ തുടരുന്ന ഈ കാമ്പെയ്‌നിൽ 20 റിയാലിന് പാരച്യൂട്ട് അഡ്വാൻസ്ഡ് ബ്യൂട്ടി ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ഒരു ഇ-റാഫിൾ കൂപ്പൺ ലഭിക്കും.

റാഫിളിലൂടെ ഒരു പുതിയ 2025 മോഡൽ എംജി-ഇസഡ്എസ് കാറും (1.5L STD ബ്ലൂ), 400 റിയാൽ വിലവരുന്ന ലുലു ഗിഫ്റ്റ് വൗച്ചറുകളും (10 വിജയികൾക്ക്) നേടാം. ഒക്ടോബർ 6-ന് ദോഹയിലെ ഡി-റിംഗ് റോഡിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ വെച്ചായിരിക്കും നറുക്കെടുപ്പ് നടക്കുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *