
Iran Attack;ഉച്ചത്തിലുള്ള ശബ്ദങ്ങള്‍’: ഉറക്കം നഷ്ടപ്പെട്ട കുട്ടികള്‍, ഇറാന്‍ ആക്രമണം ഖത്തറിലെ പ്രിയപ്പെട്ടവരെ ഭയപ്പെടുത്തി; യുഎഇ പ്രവാസികള്‍ പറയുന്നത് ഇങ്ങനെ
Iran Attack;ദുബൈ: ഇറാന്റെ ഖത്തറിലെ അല്‍ ഉദൈദ് യുഎസ് വ്യോമതാവളത്തിന് നേരെയുള്ള മിസൈല്‍ ആക്രമണം ഖത്തറില്‍ ബന്ധുക്കളുള്ള യുഎഇ നിവാസികളില്‍ ഭീതിയും ആശങ്കയും പടര്‍ത്തി. തിങ്കളാഴ്ച രാത്രി ഉച്ചത്തിലുള്ള സ്‌ഫോടന ശബ്ദങ്ങളും ആകാശത്ത് മിസൈലുകള്‍ പോലുള്ള വസ്തുക്കളും ഗ്ലാസ് കുലുങ്ങുന്നതും സാധാരണ ശാന്തമായ ഖത്തറില്‍ പരിഭ്രാന്തി സൃഷ്ടിച്ചതായി ബന്ധുക്കള്‍ വിവരിച്ചു.

‘അമ്മായിയെ വിളിച്ചപ്പോള്‍ എല്ലാം ശരിയാണെന്ന് പറഞ്ഞു, പക്ഷേ അവര്‍ എന്നെ ആശ്വസിപ്പിക്കാന്‍ സത്യം മറച്ചുവെന്ന് തോന്നുന്നു. എന്റെ കുടുംബം ഖത്തറിലാണ്, ഞാന്‍ ആശങ്കയിലാണ്.’ ദുബൈയില്‍ താമസിക്കുന്ന ഖത്തി മറിയം പറഞ്ഞു. വാരാന്ത്യത്തില്‍ ഖത്തറിലേക്ക് പോകാനിരുന്ന മറിയം ജോലിക്ക് വേണ്ടി വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ തെരഞ്ഞെടുത്തിരിക്കുകയാണ്.
‘കസിന്‍ വലീദ് പറഞ്ഞത് ഇതുപോലൊരു അനുഭവം ആദ്യമാണെന്നാണ്.’ ദോഹയില്‍ താമസിക്കുന്ന തന്റെ കസിന്‍ അയച്ചു നല്‍കിയ മിസൈലിന്റെ വീഡിയോയെക്കുറിച്ച് സഹര്‍ പറഞ്ഞു.
15 വര്‍ഷമായി ഖത്തറില്‍ താമസിച്ചിരുന്ന സ്പ്രിംഗ്‌സ് നിവാസിയായ പരുള്‍ രണ്‍ധാവ പറഞ്ഞു,
‘ഏഴോ എട്ടോ കുടുംബങ്ങളുമായി ഞാന്‍ സംസാരിച്ചു. ഒന്നര പതിറ്റാണ്ട് ഞാന്‍ ഖത്തറില്‍ താമസിച്ചിരുന്നതിനാല്‍ അവിടെ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. എന്റെ ചില സുഹൃത്തുക്കള്‍ ഭയപ്പെടുകയും ആശങ്കാകുലരാകുകയും ചെയ്തിരുന്നു. അവരോട് മുന്‍കരുതലുകള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ, ഭാഗ്യവശാല്‍, ദോഹ നഗരത്തില്‍ മോശമായി ഒന്നും തന്നെ സംഭവിച്ചില്ല.’
‘വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പ്രകാരം, ചിലര്‍ ഉച്ചത്തിലുള്ള സ്‌ഫോടന ശബ്ദം കേട്ടതായി പറഞ്ഞു, മറ്റുള്ളവര്‍ അത് സ്ഥിരീകരിച്ചു. ദോഹ നിവാസികള്‍ പ്രവേശന കവാടത്തിന് സമീപം തന്നെ തുടരാന്‍ പരസ്പരം സന്ദേശമയച്ചുകൊണ്ടിരുന്നു. അല്‍ ഉദൈദ് വ്യോമതാവളത്തിലാണ് സ്‌ഫോടനങ്ങള്‍ നടന്നതെന്ന് തോന്നുന്നു. രണ്ട് ദിവസം മുമ്പ് യുഎസ് ബേസ് ഒഴിപ്പിച്ചതായി ആളുകള്‍ പറയുന്നുണ്ട്, പക്ഷേ ഞങ്ങള്‍ക്ക് അതിനെക്കുറിച്ച് ഉറപ്പില്ല. എന്നിരുന്നാലും, എന്റെ സുഹൃത്തുക്കളും സാധാരണക്കാരും സുരക്ഷിതരാണെന്ന് അറിയുന്നത് നല്ലതാണ്, എന്നിരുന്നാലും മിക്ക ആളുകളും ആശങ്കാകുലരാണ്.’ അദ്ദേഹം പറഞ്ഞു.
‘ഗ്ലാസ് കുലുങ്ങിയതും ശബ്ദങ്ങള്‍ കേട്ടതും ഭയപ്പെടുത്തിയെന്നും അവളുടെ കുട്ടികളുടെ ഉറക്കം നഷ്ടപ്പെട്ടെന്നും പറഞ്ഞു.’ ഖത്തറിലെ തന്റെ സുഹൃത്തിനെ ബന്ധപ്പെട്ട ഒരാള്‍ പറഞ്ഞു.
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ആളുകള്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ തിരക്കുകൂട്ടുന്നതായി ഖത്തര്‍ നിവാസികള്‍ വ്യക്തമാക്കി. ആക്രമണത്തെ യുഎഇ അപലപിച്ചിരുന്നു. ഖത്തറിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റമാണിതെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണിതെന്നും യുഎഇ വ്യക്തമാക്കി.
Comments (0)