Posted By greeshma venugopal Posted On

ഗതാഗത സുരക്ഷ വർധിപ്പിക്കാൻ ഷാർജയിൽ സ്മാർട്ട് സിഗ്നലുകൾ

ഷാർജ : എമിറേറ്റിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും സുരക്ഷ മെച്ചെപ്പെടുത്താനുമായി സ്മാർട്ട് ട്രാഫിക് സിഗ്നൽ സംവിധാനം ആരംഭിച്ചു.ഗതാഗതവും കാൽനട യാത്രക്കാരെയും കൃത്യമായി വിശകലനം ചെയ്യുന്ന അത്യാധുനിക സെൻസറുകളും ഡിറ്റക്ടറുകളും ഉപയോഗിച്ചാണ് പുതിയ സംവിധാനം പ്രവർത്തിക്കുന്നതെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ചെയർമാൻ എൻജിനിയർ യൂസഫ് ഖാമിസ് അൽ ഒത്മനി പറഞ്ഞു. https://www.nerviotech.com

കാൽനട ക്രോസിങ് സമയം നിയന്ത്രിച്ചും നിരുത്തരവാദപരമായ ഗതാഗത പെരുമാറ്റങ്ങൾ കുറച്ചുമാണ് സുരക്ഷ മെച്ചപ്പടുത്തുന്നത്.
ഗതാഗത മേഖലയുടെ കാര്യക്ഷമതയും സുസ്ഥിരതയും വർധിപ്പിക്കാനും സ്മാർട്ട് പരിവർത്തന ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനുമാണ് പുതിയ സംരംഭം ലക്ഷ്യമിടുന്നത്. ഷാർജയ്ക്ക് ഒരു ഹരിത ഭാവി കെട്ടിപ്പടുക്കുകയെന്ന കാഴ്ചപ്പാടിന് അനുസൃതമാണിതെന്നും അദ്ദേഹം പറഞ്ഞു.  വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Comments (0)

Leave a Reply

Your email address will not be published. Required fields are marked *