
Uae smart phone rate: യുഎഇയിൽ സ്മാർട്ട്ഫോൺ വിൽപ്പനയിൽ കുതിപ്പ്: 2024 മോഡലുകൾക്ക് വൻ ഡിമാന്റ്, 20-30% വരെ വിലക്കുറവ്
Uae smart phone rate: ദുബൈ: യുഎഇയിലെ സ്മാർട്ട്ഫോൺ വിപണിയിൽ വൻ കുതിപ്പ്. വർഷാരംഭത്തിൽ മന്ദഗതിയിലായിരുന്ന വിൽപ്പനയിൽ സാംസങ്, ഹോണർ, ഹുവായ് തുടങ്ങിയ ബ്രാൻഡുകളുടെ മുൻനിര മോഡലുകൾ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ വിൽപ്പനയിൽ വലിയ വർധന രേഖപ്പെടുത്തി.

സെപ്റ്റംബറിൽ പുറത്തിറങ്ങാനിരിക്കുന്ന ആപ്പിൾ ഐഫോൺ 17, യുഎഇയിലും ജിസിസി രാജ്യങ്ങളിലും വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇപ്പോൾ ഐഫോൺ 15, സാംസങ് ഗാലക്സി S24 തുടങ്ങിയ 2024 മോഡലുകൾ 20-30% വിലക്കുറവിൽ ലഭിക്കുന്നത് മൂലം വൻകുതിപ്പിനാണ് വിപണി സാക്ഷ്യം വഹിക്കുന്നത്.
‘ബാക്ക് ടു സ്കൂൾ’ ഓഫറുകൾ തുടരുന്നതിനാൽ, മാതാപിതാക്കൾ മുൻവർഷ മോഡലുകൾ കൂടുതലായി വാങ്ങുന്നു. “2025-ലെ മുൻനിര ഫോണുകൾക്ക് ഡിമാന്റ് വർധിക്കുന്നുണ്ടെങ്കിലും, മുൻ മോഡലുകൾ വിലക്കുറവ് കാരണം നന്നായി വിറ്റുപോകുന്നു,” ഇറോസ് ഗ്രൂപ്പ് സിഇഒ രജത് അസ്താന പറഞ്ഞു. സാംസങ് ഗാലക്സി Z7 ഫോൾഡ്, ഹുവായ് പുര 80, ഹോണർ മൈക് V5 ഫോൾഡബിൾ എന്നിവയുടെ AI-മെച്ചപ്പെടുത്തിയ മോഡലുകൾ പ്രീമിയം വിഭാഗത്തിൽ ശ്രദ്ധേയമാണ്.
ഐഫോൺ 15-ന്റെ വില 2,499-2,999 ദിർഹം വരെയാണ്. ഫ്ളെക്സിബിളായ ഇൻസ്റ്റാൾമെന്റ് പ്ലാനുകളും ആക്സസറി ഡിസ്കൗണ്ടുകളും വിൽപ്പനയെ കൂടുതൽ ആകർഷകമാക്കുന്നു. “പുതിയ മോഡലുകൾ വരുമ്പോഴും മുൻവർഷ മോഡലുകൾക്കുള്ള ഡിമാന്റ് തുടരും. ഉപഭോക്താക്കൾ ചെലവ് നിയന്ത്രിക്കാൻ ശ്രമിക്കുന്നതാണ് ഇതിന് കാരണം,” ഒരു റീട്ടെയിലർ വ്യക്തമാക്കി.
Comments (0)