
കുവൈറ്റിൽ അടുത്ത ഞായറാഴ്ച മുതൽ വേനൽ ചൂട് കുറയും ; സുഹൈലിന്റെ ആരംഭത്തൊടെ തണുത്ത കാലാവസ്ഥ ആരംഭിക്കും
കുവൈറ്റിൽ അടുത്ത ഞായറാഴ്ച വേനൽക്കാല ചൂട് അവസാനിപ്പിക്കും ഓഗസ്റ്റ് 24 ഞായറാഴ്ച മുതൽ കുവൈറ്റിലെ നിലവിലെ ഉഷ്ണതരംഗം കുറയുമെന്ന് അൽ-അജാരി സയന്റിഫിക് സെന്റർ പ്രഖ്യാപിച്ചു. ഒക്ടോബർ 14 വരെ 52 ദിവസം നീണ്ടുനിൽക്കുന്ന സുഹൈൽ സീസണിന്റെ വരവോടെ കുവൈറ്റിൽ ചൂടിന് ശമനമുണ്ടാകും. ഈ കാലയളവിൽ, താപനില 50°C യിൽ താഴെയാകും. രാത്രി തണുപ്പ് അനുഭവപ്പെടും. അന്തരീക്ഷത്തിൽ ഈർപ്പം ഉയരും. പ്രത്യേകിച്ച് തീരത്തിനടുത്ത്. കുലൈബിൻ സീസണിന്റെ അവസാന ദിവസങ്ങളിൽ ഈർപ്പം വർദ്ധിക്കുന്നതിനാൽ മഴയും സാധ്യമാണ്.
സുഹൈലിന്റെ ആരംഭത്തൊടെ തണുത്ത കാലാവസ്ഥ തുടരും. കടുത്ത ചൂടിന് ഇതോടെ അവസാനമാകും, പ്രഭാതതത്തിൽ മഞ്ഞു പ്രത്യക്ഷപ്പെടും. ഇലപൊഴിയും സസ്യങ്ങൾ വളരും. സൂര്യൻ തെക്കോട്ട് നീങ്ങുന്നതിനാൽ കുവൈറ്റിൽ വായു തണുക്കും. സുഹൈൽ നക്ഷത്രം സാധാരണയായി സെപ്റ്റംബർ 4 ന് പുലർച്ചെ കുവൈറ്റിന്റെ ആകാശത്ത് കാണാൻ കഴിയുമെന്ന് ജ്യോതിശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇത് ദൈർഘ്യമേറിയ രാത്രികളിലേക്കും കുറഞ്ഞ പകലിനും കാരണമാകും
Comments (0)