
വേനൽക്കാല വിലക്ക് അവസാനിച്ചു ; കുവൈറ്റിൽ ഡെലിവറി ബൈക്കുകൾ ഞായറാഴ്ച മുതൽ നിരത്തിലിറങ്ങും
വേനൽക്കാലത്ത് ഏർപ്പെടുത്തിയ വിലക്കിന് ശേഷം ഡെലിവറി ബൈക്കുകൾക്ക് ഞായറാഴ്ച, സെപ്റ്റംബർ 1, 2025 മുതൽ കുവൈത്തിലെ നിരത്തുകളിൽ വീണ്ടും പ്രവർത്തനാനുമതി നൽകി. മാനുഷിക പരിഗണനയുടെ ഭാഗമായി, കനത്ത ചൂടിൽ നിന്നും ഡ്രൈവർമാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വേനൽക്കാലത്ത് ഡെലിവറി സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നത്.
ഗതാഗത വകുപ്പും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും സംയുക്തമായി നടത്തിയ അറിയിപ്പ് പ്രകാരം ഉപഭോക്തൃ ഡെലിവറി കമ്പനികൾക്ക് അവരുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാം. എന്നാൽ, പുതിയ നിയമങ്ങൾ അനുസരിച്ച് ഡെലിവറി ബൈക്കുകൾക്ക് പ്രത്യേക സോണുകൾക്കുള്ളിൽ മാത്രം പ്രവർത്തിക്കാനാണ് അനുമതിയുള്ളത്. രാവിലെ 11:00 മുതൽ വൈകുന്നേരം 4:00 വരെ മാത്രമേ ഡെലിവറി നടത്താൻ പാടുള്ളൂ. ഹൈവേകളിലും റിങ് റോഡുകളിലും ബൈക്കുകളുടെ സഞ്ചാരം ഇപ്പോഴും നിരോധിച്ചിട്ടുണ്ട്. ട്രാഫിക് നിയന്ത്രിക്കാനും റോഡ് സുരക്ഷ വർദ്ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികളെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Comments (0)