Posted By Nazia Staff Editor Posted On

Working houre in uae:യുഎഇയിൽ ജോലി സമയം കുറഞ്ഞു: ആഴ്ചയിൽ 5 ദിവസം മാത്രം ജോലി

Working houre in uae;യുഎഇ: യുഎഇയിൽ വേനൽക്കാലത്തെ കനത്ത ചൂടിനെ നേരിടാൻ പുതിയ തൊഴിൽ സമയ ക്രമീകരണങ്ങളും നിയമങ്ങളും പ്രഖ്യാപിച്ചു. വേനൽക്കാലത്ത് നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നത് നിരോധിക്കുന്ന ‘മധ്യാഹ്ന തൊഴിൽ നിരോധനം’ ആണ് നിലവിൽ വന്നിരിക്കുന്നത്. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:00 വരെ തുറന്ന സ്ഥലങ്ങളിലും നേരിട്ടുള്ള സൂര്യപ്രകാശത്തിലും ജോലി ചെയ്യാൻ പാടില്ല.
തൊഴിലാളികളുടെ ആരോഗ്യം ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ നിയമം ലംഘിക്കുന്ന കമ്പനികൾക്ക് ഒരു തൊഴിലാളിക്ക് 5000 ദിർഹം എന്ന നിരക്കിൽ പിഴ ചുമത്തും, പരമാവധി 50,000 ദിർഹം വരെ പിഴ ലഭിക്കാം.സർക്കാർ ജീവനക്കാർക്കും ജോലി സമയത്തിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ മാനവവിഭശേഷി വകുപ്പ് ആണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് ടൈം എന്ന പേരിൽ ആണ് സർക്കാർ ജീവനക്കാർക്ക് ഇളവ് നൽകിയിട്ടുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂലൈ 1 മുതൽ സെപ്റ്റംബർ 12 വരെ ഇത് നടപ്പാക്കും. ജീവനക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സർക്കാർ വിഭവങ്ങളുടെ സുസ്ഥിരത വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. രണ്ട് ഗ്രൂപ്പുകളായി ജീവനക്കാരെ തിരിക്കും.

ഗ്രൂപ്പ് 1: തിങ്കൾ മുതൽ വ്യാഴം വരെ എട്ട് മണിക്കൂർ ജോലി ചെയ്യും, വെള്ളിയാഴ്ച പൂർണ്ണ അവധിയായിരിക്കും. ഇവർക്ക് മൂന്ന് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും.
ഗ്രൂപ്പ് 2: തിങ്കൾ മുതൽ വ്യാഴം വരെ ഏഴ് മണിക്കൂറും, വെള്ളിയാഴ്ച നാലര മണിക്കൂറും ജോലി ചെയ്യും. ഈ പുതിയ ക്രമീകരണം ജീവനക്കാരുടെ ജോലി-ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.

വേനൽക്കാലത്തെ പ്രവൃത്തി സമയത്തെക്കുറിച്ച് ദുബായ് സർക്കാർ ഒരു സർവേ കഴിഞ്ഞ വർഷം നടത്തിയിരുന്നു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഓഫീസ് സമയം കുറയ്ക്കുന്നതും, ഗ്രൂപ്പുകളായി തിരിക്കുന്നതിനും ഉള്ള നിർദേശങ്ങൾക്ക് ജീവനക്കാരിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. പിന്നീട് പദ്ധതിയുടെ നിരീക്ഷണങ്ങളും പ്രതികരണങ്ങളും വിലയിരുത്തി കഴിഞ്ഞ വർഷം നടപ്പിലാക്കി. ഇത് വിജയകരമായി . തുടർന്നാണ് ഈ വർഷവും ഇതേ പദ്ധതി നടപ്പിലാക്കാൻ ദുബായ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

യുഎഇയിലെയും പൊതു, സ്വകാര്യ മേഖലകളിലെ ജോലി സമയങ്ങളിൽ സമീപകാലത്ത് കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ജീവനക്കാരുടെ ക്ഷേമം, ഉൽപ്പാദനക്ഷമത, അന്താരാഷ്ട്ര ബിസിനസ്സ് രീതികളുമായി കൂടുതൽ യോജിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരങ്ങൾ. തിങ്കൾ മുതൽ വ്യാഴം വരെ ദുബായിലെ പൊതുമേഖലയിൽ രാവിലെ 7:30 മുതൽ വൈകുന്നേരം 3:30 വരെയാണ് ജോലി സമയം വരുന്നത്. വെള്ളിയാഴ്ചകളിൽ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:00 വരെയാണ് ജോലി സമയം വരുന്നത്. ശനി, ഞായർ ദിവസങ്ങളാണ് ഔദ്യോഗിക വാരാന്ത്യ അവധികൾ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *