Posted By Krishnendhu Sivadas Posted On

റിഫ്രഷ്മെന്റും, ലഘുഭക്ഷണവുമുൾപ്പെടെയുള്ള എ, സി ബസ്സുകൾ ; റൈഡേഴ്സിന് തലാബത്തിന്റെ കരുതൽ കരങ്ങൾ

ഖത്തർ : റിഫ്രഷ്മെന്റും ലഘുഭക്ഷവുമുൾപ്പെടെ എന്നിവയാൽ സമ്പന്നമായ എയർ കണ്ടീഷൻ ചെയ്ത ബസുകൾ ഒരുക്കി ഓൺ-ഡിമാൻഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ തലാബത്ത്.

.വേനൽക്കാലത്ത് ഡെലിവറി റൈഡേഴ്സിന്റെ ക്ഷേമത്തിനായുള്ള ‘സമ്മർ ടുഗെദർ’ സംരംഭത്തിലൂടെയാണ് വേനൽ കാല കരുതൽ ആയ ബസ് പ്രധാന സ്ഥലങ്ങളിലുടനീളം ഒരുക്കിയിട്ടുള്ളത്.കാമ്പെയ്‌നിന്റെ തുടക്കം മുതൽ, വേനൽക്കാലം മുഴുവൻ യാത്രക്കാർ സുരക്ഷിതരും, ദാഹജലം കൃത്യമായി ലഭിക്കുന്നുണ്ടെന്നും മറ്റു,കരുതൽ ഉറപ്പാക്കാൻ തലാബത്ത് അൽ റയ്യാൻ വാട്ടർ, ബലദ്‌ന, റാവ, സൂപ്പർ ഹൈഡ്രൈഡ് എന്നിവയുമായി സഹകരിച്ച്, പ്രധാന സ്ഥലങ്ങളിലുടനീളം തണുത്ത വെള്ളം, ഇലക്ട്രോലൈറ്റുകൾ, റിഫ്രഷ്‌മെന്റുകൾ, ചാർജിംഗ് സ്റ്റേഷനുകൾ,റൈഡേഴ്സിന് ലഘുഭക്ഷണങ്ങൾ എന്നിവയുടൾപ്പെടെ നിരവധി ക്ഷേമ പ്രവർത്തനങ്ങളാണ് തുടർന്ന് വരുന്നത്.

തലാബത്ത് മാർട്ട് ലൊക്കേഷനുകളിലും തലാബത്ത് കിച്ചണിലും റൈഡർമാർക്ക് അവരുടെ ഷിഫ്റ്റുകളിൽ വെള്ളം നിറയ്ക്കാൻ വാട്ടർ ഡിസ്പെൻസറുകൾ,കൂടാതെ, പങ്കാളി സ്ഥലങ്ങളിൽ റൈഡർമാർക്ക് ഇൻഡോർ എയർ കണ്ടീഷൻ ചെയ്ത കാത്തിരിപ്പ് ഏരിയകളുടെ സ്ഥാപനം തുടരൽ,,ഡ്യൂട്ടി സമയത്ത് റൈഡർമാർക്ക് വിശ്രമവും ആനന്ദവും പകരുന്ന നിരവധി പരിപാടികൾ തലാബത്ത് തുടർന്ന് വരുന്നുണ്ട്.

ഹാപ്പി വ്യാഴാഴ്ചകളിൽ റൈഡർമാർക്ക് ഐസ്ക്രീമും കൂൾ റിഫ്രഷ്മെന്റുകളും, അമ്യൂസ്മെന്റ്, വാട്ടർ പാർക്കുകൾ എന്നിവയിലേക്കുള്ള ഉല്ലാസയാത്രകളും ഇതിൽ ഉൾപ്പെടുന്നു.തലാബത്തിന്റെ ഒപ്റ്റിമൈസ് ചെയ്ത ആപ്പ് സാങ്കേതികവിദ്യയിലൂടെ, വിശ്രമ കേന്ദ്രങ്ങളെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകളിൽ നിന്നും, ഇഷ്ടപ്പെട്ട ഷിഫ്റ്റുകൾ ഷെഡ്യൂൾ ചെയ്യാനും ഇടവേളകൾ എടുക്കാനുമുള്ള സൗകര്യംറൈഡർമാർക്കുണ്ട്.

വേനൽക്കാലത്ത് സുരക്ഷിതമായും കാര്യക്ഷമമായും സഞ്ചരിക്കുന്നതിന് റൈഡർമാർ പതിവായി സുരക്ഷാ നടപടികളും സ്വീകരിക്കുന്നണ്ടെന്നും കമ്പനി ഉറപ്പുവരുത്താറുണ്ട്.

ഉപഭോക്താക്കൾക്ക് IOS ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ഹുവാവേ ആപ്പ് ഗാലറി വഴി തലാബത്ത് ആപ്പ് ഡൗൺലോഡ് ചെയ്യാം.

വിപുലീകരിച്ച വിശ്രമ കേന്ദ്രങ്ങൾ, വേനൽക്കാല കിറ്റുകൾ, കൂളിംഗ് ആക്ടിവേഷനുകൾ, റൈഡർ അഭിനന്ദന പ്രവർത്തനങ്ങൾ എന്നിവ ഈ വേനൽക്കാലത്ത് ഖത്തറിലുടനീളം തുടരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *