
നികുതി പിഴ ഒഴിവാക്കാനുള്ള അപേക്ഷകളുടെ സമയപരിധി നീട്ടി
നികുതി പിഴ ഒഴിവാക്കാനുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി 2025 ഓഗസ്റ്റ് 31 വരെ നീട്ടിയതായി ജനറൽ ടാക്സ് അതോറിറ്റി അറിയിച്ചു.
ഈ പദ്ധതിക്ക് ലഭിച്ച വലിയ സ്വീകാര്യത കണക്കിലെടുത്താണ് സമയപരിധി നീട്ടിയതെന്നും, കൂടുതൽ നികുതിദായകർക്ക് ഈ ആനുകൂല്യം ലഭ്യമാക്കുകയാണ് അതോറിറ്റിയുടെ ലക്ഷ്യമെന്നും അവരുടെ ഔദ്യോഗിക ‘X’ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിൽ പറയുന്നു. നികുതി പ്ലാറ്റ്‌ഫോം വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
Comments (0)