
യുഎഇയിൽ ചൂട് വീണ്ടും ഉയരാൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
യുഎഇയിൽ വേനൽകാലം ആയതോടെ നിലവിലുള്ള താപനിലയിൽ നിന്ന് വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം യുഎഇയിലുടനീളം കനത്ത മഴയും മൂടൽ മഞ്ഞും രൂപപ്പെട്ടിരുന്നു എന്നാൽ വരും ദിവസങ്ങളിൽ താപനില ഉയരുമെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കിയിട്ടുള്ളത്.
ഇന്ന് മുതൽ യുഎഇയിലുടനീളം ഇനി മുതൽ ഭാഗികമായി മേഘാവൃതമായ ദിവസമായിരിക്കുമെന്നും എല്ലാ പ്രദേശങ്ങളിലും മെർക്കുറി ഉയരുന്ന പ്രവണതയാണ് സൂചിപ്പിക്കുന്നതെന്നും അറിയിച്ചു. കൂടാതെ വരും ദിവസങ്ങളിൽ മഴയിൽ നിന്നും മാറി അനുകൂലമായ കാലാവസ്ഥ ഉണ്ടാകുമെന്നാണ് പ്രവചനം. കൂടാതെ ഇന്ന് വൈകുന്നേരം യുഎഇ കിഴക്കൻ ഭാഗങ്ങളിൽ ചില മേഘങ്ങൾ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി. അതേസമയം തീരദേശ ദ്വീപ് പ്രദേശങ്ങൾ അതായത് ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കുറഞ്ഞത് 40°C ആണെങ്കിൽ ഉയർന്ന താപനില 44°C വരെ ആകാൻ സാധ്യതയുള്ളതായും കലാവസ്ഥ അധികൃതർ വ്യക്തമാക്കി.
അൽ ഐനും പരിസര പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ഏറ്റവും കഠിനമായ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട് ഒപ്പം തന്നെ താപനില രേഖപ്പെടുത്താൻ സാധ്യതയുള്ളതായും വ്യക്തമാക്കി. അതേസമയം താപനിലയിലെ വർധനവിന് കാരണം ദുർബലമായ ഉപരിതല മർദ്ദങ്ങൾക്കൊപ്പം വായുവിലെ ഉയർന്ന മർദ്ദമാണെന്ന് കാലാവസ്ഥ അധികൃതർ അറിയിച്ചു. താപനില ഉയരുന്ന ഈ സമയങ്ങളിൽ പൊതുജങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം കൂടെ നൽകി. യുഎഇയിൽ കാലാവസ്ഥ മാറുന്ന ഈ സാഹചര്യത്തിൽ പ്രായമായവർ കുട്ടികൾ ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും എന്തെങ്കിലും അസുഖങ്ങൾ ഉണ്ടായാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ തന്നെ വൈദ്യ സഹായം തേടേണ്ടതാണെന്നും അറിയിച്ചു.വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
Comments (0)