
ഖത്തറിൽ സെപ്റ്റംബറിൽ താപനില കുറയും ; ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
സെപ്റ്റംബറിൽ ആപേക്ഷിക ആർദ്രത വർദ്ധിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് .കാലാവസ്ഥ നേരിയ മാറ്റമുണ്ടാകും. ആകാശത്ത് മേഘങ്ങൾ സജീവമാകുന്നതിനാൽ ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴ എത്തും. ഈ മാസത്തെ കാറ്റ് പ്രധാനമായും കിഴക്കൻ ദിശയിലായിരിക്കും. നേരിയതോ മിതമായതോ ആയ വേഗതയിൽ കാറ്റ് വീശും. സെപ്റ്റംബറിലെ ശരാശരി താപനില ഏകദേശം 33.1°C ആയിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. ചരിത്രത്തിൽ സെപ്റ്റംബർ മാസത്തെ ഏറ്റവും കുറഞ്ഞ താപനില 1964-ൽ 20.3°C ആയിരുന്നു. അതേസമയം ഏറ്റവും ഉയർന്ന താപനില 2001-ൽ 46.2°C ആയിരുന്നു.
കഴിഞ്ഞ ആഴ്ച, ഖത്തർ കലണ്ടർ ഹൗസ് സുഹൈൽ നക്ഷത്രത്തിന്റെ ഉദയം പ്രഖ്യാപിച്ചു, ഇത് രാജ്യത്തും മിക്ക ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) മേഖലയിലും വേനലിന് ശമനം കുറിക്കുന്ന സുഹൈൽ സീസണിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നു. സുഹൈലിന്റെ പ്രത്യക്ഷീകരണം പരമ്പരാഗതമായി കാലാവസ്ഥ ക്രമേണ മിതമാകുന്നതിന്റെയും, ചുട്ടുപൊള്ളുന്ന വേനൽക്കാല കാറ്റിന്റെ അവസാനത്തിന്റെയും തെളിവാണ്.
തണുത്ത രാത്രികൾ, കുറഞ്ഞ പകലുകൾ, മഴയുടെ സാധ്യത എന്നിവയിലൂടെ കാലാനുസൃതമായ മാറ്റത്തിന്റെ ആരംഭത്തിന്റെയും സൂചനയായി കണക്കാക്കപ്പെടുന്നു
Comments (0)