Posted By Nazia Staff Editor Posted On

Uae residents law;പ്രവാസികളെ നിങ്ങൾ ഇത് അറിയണം,, വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ആര് അറ്റകുറ്റപ്പണി അപകടങ്ങൾക്ക് പണം നൽകണം;അറിയാം…

Uae residents law:യുഎഇ : ദുബായിൽ ഒരു വാടക കെട്ടിടത്തിൽ താമസിക്കുമ്പോൾ അറ്റകുറ്റപ്പണികൾക്കിടെ ഒരു അപകടം സംഭവിച്ചാൽ അതിന്റെ സാമ്പത്തിക ബാധ്യത ആർക്കാണെന്നത് പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയമാണ്.

എന്നാൽ ദുബായ് വാടക നിയമം 2007 പ്രകാരം ആർട്ടിക്കൽ 16 ൽ വാടക കരാറിലെ വ്യവസ്ഥകളും ഈ കാര്യത്തിൽ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്.അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്തം കെട്ടിട ഉടമയ്ക്കും വാടകക്കാരനും പങ്കിട്ടതാണ് എന്നാണ് വ്യക്തമാകുന്നത്. കൂടാതെ ഒരു അപകടം മൂലമുണ്ടാകുന്ന അറ്റകുറ്റപ്പണികളുടെ ചെലവ് ആരാണ് വഹിക്കേണ്ടത് എന്നത് സാഹചര്യത്തെയും വാടക കരാറിലെ വ്യവസ്ഥകളെയും ആശ്രയിച്ചിരിക്കുമെന്നും വ്യക്തമാക്കി

വാടകക്കാരന്റെയോ, അവരുടെ അതിഥികളുടെയോ അശ്രദ്ധ, ദുരുപയോഗം, അല്ലെങ്കിൽ മനഃപൂർവമായ കേടുപാടുകൾ എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങൾക്കും അതിന്റെ അറ്റകുറ്റപ്പണികൾക്കും വാടകക്കാരൻ തന്നെയാണ് ഉത്തരവാദി. അതേസമയം വാടകക്കാരൻ കാരണം ജനൽ പൊട്ടുകയോ, പൈപ്പിൽ നിന്ന് വെള്ളം ലീക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും

ഈ കാര്യങ്ങൾ കെട്ടിട ഉടമയെ അറിയിക്കാതിരിക്കുകയും അത് കൂടുതൽ നാശനഷ്ടങ്ങൾക്ക് ഇടയാക്കുകയും ചെയ്താൽ അതിന്റെ ചെലവ് വാടകക്കാരൻ വഹിക്കേണ്ടി വരുമെന്നും അറിയിച്ചു. സാധാരണയായി, എയർ കണ്ടീഷനിംഗ്, വാട്ടർ ഹീറ്റർ, പ്ലംബിംഗ്, ഇലക്ട്രിക്കൽ വയറിംഗ് തുടങ്ങിയ പ്രധാന സിസ്റ്റങ്ങളുടെ കേടുപാടുകൾക്കും അറ്റകുറ്റപ്പണികൾക്കും കെട്ടിട ഉടമയാണ് ഉത്തരവാദി.

അതേസമയം പത്ത് വർഷം പഴക്കമുള്ള വീടുകളിലെ അറ്റകുറ്റപ്പണികളുടെ ചെലവും ഭൂവുടമയുടെ മാത്രം ഉത്തരവാദിത്തമാണ്. എന്നാൽ ചെറിയ ചോർച്ചകൾ, ലൈറ്റ് ബൾബുകൾ മാറ്റുക, ബ്ലോക്കായ ഡ്രെയിനുകൾ വൃത്തിയാക്കുക തുടങ്ങിയ ചെറിയ അറ്റകുറ്റപ്പണികൾ വാടകക്കാരന്റെ ചുമതലയിലാണ് വരിക. പല വാടക കരാറുകളിലും, അറ്റകുറ്റപ്പണികളുടെ ചെലവ് ഒരു നിശ്ചിത തുകയിൽ കുറവാണെങ്കിൽ അത് വാടകക്കാരന്റെ ചുമതലയായിരിക്കും.

എന്നാൽ അതിനു മുകളിലുള്ള തുകയാണെങ്കിൽ അത് കെട്ടിട ഉടമയുടെ ചുമതലയിലേക്ക് മാറും. ഒപ്പം തന്നെ വാടകക്കാരന്റെ ശരിയായ പരിപാലനം ഇല്ലാത്തതുകൊണ്ട് സംഭവിച്ച നാശനഷ്ടങ്ങൾക്കും വാടകക്കാരൻ തന്നെയാണ് ഉത്തരവാദി. അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വാടക കരാറിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അതിനാൽ, കരാർ ഒപ്പിടുന്നതിന് മുമ്പ് എല്ലാ വ്യവസ്ഥകളും വായിച്ച് മനസ്സിലാക്കുന്നത് അത്യാവശ്യമാണ്.

വാടകയ്‌ക്കെടുത്ത അപ്പാർട്ട്മെന്റ് നല്ല നിലയിൽ നിലനിർത്തേണ്ടതും, കെട്ടിട ഉടമയുടെ അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്താതിരിക്കേണ്ടതും വാടകക്കാരന്റെ ഉത്തരവാദിത്തമാണ്. അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായാൽ ദുബായിലെ റെന്റൽ ഡിസ്പ്യൂട്ട് സെറ്റിൽമെന്റ് സെന്ററിനെ സമീപിക്കുകയും ചെയ്യാം.

ദുബായിലെ വാടക നിയമങ്ങൾ വാടകക്കാർക്ക് സുരക്ഷയും ഉറപ്പും നൽകുന്നു, അതേസമയം കെട്ടിടം ശരിയായി പരിപാലിക്കേണ്ടതിന്റെ ഉത്തരവാദിത്തം വാടകക്കാർക്കുമുണ്ട്. ഈ നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിൽ അനാവശ്യ തർക്കങ്ങൾ ഒഴിവാക്കാനും സമാധാനപരമായി താമസിക്കാനും ഓരോ വാടകക്കാരനും സാധിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *