
ജൂലൈയിൽ വിവിധ മുനിസിപ്പാലിറ്റികളിൽ നിന്ന് 41,959 ടണ്ണിലധികം മാലിന്യം നീക്കം ചെയ്തതായി മുനിസിപ്പാലിറ്റി മന്ത്രാലയം
ജൂലൈയിൽ വിവിധ മുനിസിപ്പാലിറ്റികളിൽ നിന്ന് പൊതു ശുചിത്വ വകുപ്പ് 41,959 ടണ്ണിലധികം മാലിന്യം നീക്കം ചെയ്തതായി മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) അറിയിച്ചു.
3,357 കേടായ ടയറുകൾ, 2,469 ചത്ത മൃഗങ്ങൾ, 196 ഉപേക്ഷിക്കപ്പെട്ട കാറുകൾ, ഉപയോഗിക്കാത്ത 61 സൈൻബോർഡുകൾ എന്നിവ വകുപ്പ് നീക്കം ചെയ്‌തു. കൂടാതെ, 5,881 പൊതു സേവനങ്ങൾ നൽകുകയും 803 ശുചിത്വ നിയമ ലംഘനങ്ങൾ പുറപ്പെടുവിക്കുകയും 309 വേസ്റ്റ് കണ്ടൈനറുകളും 1,085 റീസൈക്ലിങ് കണ്ടൈനറുകളും നൽകുകയും 75,997 കണ്ടെയ്‌നറുകൾ വൃത്തിയാക്കുകയും ചെയ്‌തു.
ബീച്ചുകളിൽ നിന്ന് 553.71 ടൺ മാലിന്യം, 4.34 ടൺ റീസൈക്ലിങ് മാലിന്യം, 163.26 ടൺ കടൽപ്പായൽ, 230.70 ടൺ മരമാലിന്യം, 9.90 ടൺ കൽക്കരി-മണൽ, 95 മത്സ്യബന്ധന കൂടുകൾ, 62 മത്സ്യബന്ധന വലകൾ, 6.64 ടൺ ഇരുമ്പ് എന്നിവയും ശേഖരിച്ചു.
വകുപ്പിന്റെ ബോധവൽക്കരണ സംഘം 973 വീടുകളിൽ റീസൈക്ലിങ് കണ്ടെയ്‌നറുകൾ വിതരണം ചെയ്യുകയും മറ്റ് സംഘടനകളുമായി സഹകരിച്ച് 12 ബോധവൽക്കരണ ശിൽപശാലകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുകയും ചെയ്‌തു.
Comments (0)