
ഖത്തറിന്റെ സമുദ്രാതിർത്തിയിലൂടെ 100 കിലോ ഹാഷിഷ് കടത്താനുള്ള ശ്രമം ;പിടികൂടി മന്ത്രാലയം
ദോഹ: രാജ്യത്തിന്റെ സമുദ്രാതിർത്തിയിലൂടെ ഏകദേശം 100 കിലോഗ്രാം മയക്കുമരുന്ന് ഹാഷിഷ് കടത്താനുള്ള ശ്രമം തകർത്ത് ആഭ്യന്തര മന്ത്രാലയം.ഖത്തറിന്റെ ഡ്രഗ് കണ്ട്രോൾ വിഭാഗം,പ്രതിരോധ മന്ത്രാലയം, ആഭ്യന്തര സുരക്ഷാ സേന എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് മയക്കു മരുന്ന് കടത്ത് തടഞ്ഞത്.ഇത്, രാജ്യത്തിന്റെ സൈനിക ഏകോപനത്തേയും, മയക്കുമരുന്ന് കള്ളക്കടത്തിൽ നിന്ന് അതിർത്തികൾ സംരക്ഷിക്കാൻ സംസ്ഥാനം നടത്തുന്ന അക്ഷീണ ശ്രമങ്ങളെയുമാണ് പ്രതിഫലിപ്പിക്കുന്നത്.സമൂഹത്തെ സംരക്ഷിക്കുന്നതിനും സംസ്ഥാനത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനുള്ള സംവിധാനങ്ങൾ രാജ്യത്തിനുണ്ടെന്ന് മന്ത്രാലയം ശക്തമായി ഊന്നിപറഞ്ഞു.

Comments (0)