
ഏറ്റവും പ്രചാരമുള്ള സർക്കാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ; ജനമനസ് കവർന്ന് സഹേൽ ആപ്പ് ; മികച്ച സേവനങ്ങൾക്ക് കൈയടി
കുവൈറ്റിൽ മികച്ച സേവനവുമായി സഹേൽ ആപ്പ്. നിലവിൽ 9.2 ദശലക്ഷത്തിലധികം ഉപയോക്താക്കളും, 40-ൽ അധികം സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങളിലായി 110 ദശലക്ഷത്തിലധികം ഇടപാടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഏറ്റവും പ്രചാരമുള്ള സർക്കാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി ‘സഹേൽ’ ആപ്ലിക്കേഷൻ മാറിയെന്ന് മന്ത്രിസഭാ യോഗം അറിയിച്ചു. ബയാൻ പാലസിൽ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഈ നേട്ടം പ്രഖ്യാപിച്ചത്.
ആശയവിനിമയ കാര്യ മന്ത്രി ഒമർ അൽ-ഒമർ, സാഹെൽ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവർ ആപ്പിന്റെ നേട്ടങ്ങളെയും ഭാവി പദ്ധതികളെയും കുറിച്ച് വിശദമായ അവതരണം നടത്തി. മന്ത്രിസഭാ യോഗം മറ്റ് വിഷയങ്ങളും ചർച്ച ചെയ്തു. ഷുവൈക്ക് ഇൻഡസ്ട്രിയൽ ഏരിയയിലെ 50 വ്യാവസായിക, സേവന, കരകൗശല പ്ലോട്ടുകളുടെ ലൈസൻസ് ഗുരുതരമായ നിയമലംഘനങ്ങളെ തുടർന്ന് റദ്ദാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. നിയമലംഘകർക്കെതിരെ തുടർന്നും നിയമനടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-ഒജൈൽ ഉറപ്പ് നൽകി.

പരസ്യം ചെയ്യണേൽ ലൈസൻസ് നിർബന്ധം ; പുതിയ മാധ്യമ നിയമം ഉടൻ കൊണ്ടുവരുമെന്ന് കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയം
സെലിബ്രിറ്റികളുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും പരസ്യങ്ങൾ നിയന്ത്രിക്കാൻ പുതിയ മാധ്യമ നിയമം ഉടൻ കൊണ്ടുവരുമെന്ന് ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. സോഷ്യൽ മീഡിയയിൽ നടക്കുന്ന തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി പരസ്യം ചെയ്യുന്നതിന് സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസർമാർക്കും ഇൻഫർമേഷൻ, കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മന്ത്രാലയങ്ങളിൽ നിന്ന് ലൈസൻസ് നിർബന്ധമാക്കും.
പുതിയ മാധ്യമ നിയമത്തിന്റെ കരട് അന്തിമ ഘട്ടത്തിലാണെന്നും ഉടൻ തന്നെ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നും വിശ്വസനീയമായ വൃത്തങ്ങൾ പറഞ്ഞു. പുതിയ മാധ്യമ നിയമത്തിൽ പരസ്യത്തിന്റെ രീതിയും സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസർമാർക്കും ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളും സംബന്ധിച്ച് രണ്ട് അധ്യായങ്ങളുണ്ട്.
സെലിബ്രിറ്റികളുടെയും കോർപ്പറേറ്റ് പരസ്യങ്ങളുടെയും കാര്യത്തിൽ മന്ത്രാലയത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഉപഭോക്തൃ അവകാശങ്ങളെ ബാധിക്കാതെ, എല്ലാവരെയും നിയമപരവും വാണിജ്യപരവുമായ വ്യവസ്ഥകൾക്ക് വിധേയരാക്കി ഉത്തരവാദിത്തമുള്ളവരാക്കി മാറ്റും. പരസ്യങ്ങൾ നൽകുന്ന ഇൻഫ്ലുവൻസർമാർ, സെലിബ്രിറ്റികൾ, കമ്പനികൾ എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇൻഫർമേഷൻ മന്ത്രാലയം പരിശോധിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശങ്ങളിലൊന്ന്. ഇതിനായി ഇൻഫർമേഷൻ, കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മന്ത്രാലയങ്ങൾ സംയുക്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

വലിയ ഉയരങ്ങളിൽ പറക്കാൻ കൊതിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ ഇവിടെ നിങ്ങൾക്ക് ജോലി ഉണ്ട്
കുവൈത്തിലെ ജസീറ എയർവേയ്‌സിൽ ജോലിയുണ്ട്; യോഗ്യതയും ഉത്തരവാദിത്തങ്ങളും അറിയാം, ഉടനെ അപേക്ഷിക്കാം
കുവൈത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വിമാനക്കമ്പനിയായ ജസീറ എയർവേയ്‌സ്, ലൈസൻസ്ഡ് എയർക്രാഫ്റ്റ് എഞ്ചിനീയർ B2 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ജസീറ എയർവേയ്‌സ്, കുവൈത്തിലെ രണ്ടാമത്തെ വലിയ ദേശീയ വിമാനക്കമ്പനിയാണ്.
നിങ്ങൾക്ക് ചെയ്യേണ്ടി വരുന്ന ജോലികൾ ഇവയാണ്
വിമാനങ്ങളുടെ ഷെഡ്യൂൾ ചെയ്തതും അല്ലാത്തതുമായ മെയിന്റനൻസ് ജോലികൾ ചെയ്യുക.
എയർക്രാഫ്റ്റ് സംവിധാനങ്ങൾ, ഘടനകൾ എന്നിവയിലെ തകരാറുകൾ കണ്ടെത്തി പരിഹരിക്കുക.
എയർക്രാഫ്റ്റ് മെയിന്റനൻസ് റെക്കോർഡുകൾ കൃത്യമായി രേഖപ്പെടുത്തുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുക.
വിമാനങ്ങളുടെ പ്രവർത്തനക്ഷമതയും സുരക്ഷയും ഉറപ്പാക്കുക.
ആവശ്യമായ സ്പെയർ പാർട്‌സുകൾ, ടൂളുകൾ എന്നിവ ലഭ്യമാണെന്ന് ഉറപ്പുവരുത്തുക.
അടിയന്തര സാഹചര്യങ്ങളിൽ വിമാനങ്ങൾ വേഗത്തിൽ സർവീസിലേക്ക് തിരിച്ചെത്തിക്കാൻ സഹായിക്കുക.
യോഗ്യതകൾ
എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
കുവൈത്ത് ഡിജിസിഎ / യുഎഇ ജിസിഎഎ / ഇഎഎസ്എ / യുകെ ലൈസൻസ് എന്നിവയിലേതെങ്കിലും ഉണ്ടായിരിക്കണം.
ലൈസൻസ് എയർബസ് A320 ഫാമിലി (CFM 56B കൂടാതെ/അല്ലെങ്കിൽ LEAP 1A എഞ്ചിനുകൾ) എന്നിവയിൽ അംഗീകരിച്ചിരിക്കണം.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ A320 ഫാമിലിയിൽ ലൈസൻസ്ഡ് എഞ്ചിനീയറായി കുറഞ്ഞത് 2 വർഷത്തെ പ്രവർത്തിപരിചയം.
എയർക്രാഫ്റ്റ് മെയിന്റനൻസ് മാനുവലുകൾ വായിക്കാനും മനസ്സിലാക്കാനും പിന്തുടരാനുമുള്ള കഴിവ്.
ടീം വർക്ക്, ലീഡർഷിപ്പ്, പ്രശ്‌നപരിഹാര ശേഷി എന്നിവ ഉണ്ടായിരിക്കണം.
ഇംഗ്ലീഷ് ഭാഷയിൽ മികച്ച ആശയവിനിമയ ശേഷി.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജസീറ എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ് https://www.jazeeraairways.com/en-in/careers/jobopeningdetails?Id=488b1009-b1bb-4bc3-9998-ab4a75d1bfd2
Comments (0)