Posted By greeshma venugopal Posted On

ഇവിടം സേഫാണ്; ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി, ദുബൈയും ഷാർജയും ആദ്യ പത്തിൽ

 ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി അബുദാബി. തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് നംബിയോ സുരക്ഷാ സൂചികയില്‍ അബുദാബി ഒന്നാം സ്ഥാനത്തെത്തുന്നത്. 88.4 പോ​യി​ന്‍റാ​ണ് അ​ബു​ദാ​ബി നേ​ടി​യ​ത്. കൂടുതൽ യു എ ഇ വാർത്തകൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/D4ueqOpnuoMB9LP3eYJoF6

സുരക്ഷിത നഗരങ്ങളില്‍ യുഎഇയില്‍ നിന്ന് അബുദാബിക്ക് പുറമെ ദുബൈയും ഷാര്‍ജയും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഖത്തര്‍ തലസ്ഥാനമായ ദോഹയാണ്. 84.1 പോ​യ​ന്‍റാ​ണ് ദോ​ഹ​ക്ക് ല​ഭി​ച്ച​ത്. 83.8 പോ​യ​ന്‍റോ​ടെ ദു​ബൈ മൂ​ന്നാ​മ​തും 83.8 പോ​യ​ന്‍റോ​ടെ താ​യ് വാ​നി​ലെ താ​യ് പേ​യി നാ​ലാ​മ​തു​മെ​ത്തി. അ​ഞ്ചാ​മ​തെ​ത്തി​യ ഷാ​ര്‍ജ​ക്കും 83.8 പോ​യ​ന്‍റാ​ണു​ള്ള​ത്. ബ​ഹ്‌​റൈ​ൻ ന​ഗ​ര​മാ​യ മ​നാ​മ​യാ​ണ് ആ​റാ​മ​ത് (81 പോ​യ​ന്‍റ്). ഒ​മാ​നി​ലെ മ​സ്‌​ക്ക​ത്ത് (80.9) ഏ​ഴാ​മ​തും നെ​ത​ര്‍ലാ​ന്‍ഡ്‌​സി​ലെ ഹേ​ഗ്(79.5)​എ​ട്ടാ​മ​തും ജ​ര്‍മ​നി​യി​ലെ മ്യൂ​ണി​ച് (79.4) ഒ​മ്പ​താ​മ​തു​മെ​ത്തി. നോ​ര്‍വേ​യി​ലെ ട്രോ​ണ്‍ഡ്‌​ഹൈം(79.3)​ആ​ണ് പ​ട്ടി​ക​യി​ല്‍ പ​ത്താ​മ​തു​ള്ള​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ കു​റ​വോ അ​ഭാ​വ​മോ വി​ല​യി​രു​ത്തി​യാ​ണ് നം​ബി​യോ​യു​ടെ സു​ര​ക്ഷാ സൂ​ചി​ക ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. പൂ​ജ്യം മു​ത​ല്‍ 100 വ​രെ​യാ​ണ് ഓ​രോ​ന്നി​നും മാ​ര്‍ക്ക് ന​ല്‍കു​ക. ഉ​യ​ര്‍ന്ന മാ​ര്‍ക്ക് ല​ഭി​ക്കു​ന്ന ന​ഗ​ര​ത്തി​ലാ​യി​രി​ക്കും കൂടുതല്‍ സുരക്ഷയുള്ളത്. അതിക്രമം, മോഷണം, വസ്തുവകകള്‍ നശിപ്പിക്കുക, ശാരീരിക അതിക്രമം എന്നിങ്ങനെ വിവിധ കുറ്റകൃത്യങ്ങളുടെ തോത് നോക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *