Posted By Nazia Staff Editor Posted On

Uae jobs: യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

Uae jobs: ദുബൈ: യുഎഇ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റിലെ തൊഴില്‍ മേഖലയില്‍ ജീവനക്കാര്‍ ജോലി ഉപേക്ഷിക്കുന്ന പ്രവണത വര്‍ധിക്കുന്നതായി റോബര്‍ട്ട് വാള്‍ട്ടേഴ്‌സ് മിഡില്‍ ഈസ്റ്റ് സാലറി സര്‍വേ 2025 വെളിപ്പെടുത്തുന്നു. ശമ്പള വര്‍ധനവിലെ കാലതാമസമാണ് ഇതിന്റെ പ്രധാന കാരണമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

68% ജീവനക്കാരും ശമ്പള വര്‍ധനവ് വൈകുന്നതിനാല്‍ ജോലി ഉപേക്ഷിക്കുന്നതായി സര്‍വേ വ്യക്തമാക്കി. 20% തൊഴില്‍ ഉടമകളും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. മാറുന്ന സാമ്പത്തിക സാഹചര്യങ്ങളില്‍, ചെലവ് കുറയ്ക്കാന്‍ കമ്പനികള്‍ ശമ്പള വര്‍ധനവ് മാറ്റിവയ്ക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നു. ഇത് താല്‍ക്കാലികമായി ബജറ്റ് നിയന്ത്രിക്കാന്‍ സഹായിച്ചേക്കുമെങ്കിലും, വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് റോബര്‍ട്ട് വാള്‍ട്ടേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ ജേസണ്‍ ഗ്രണ്ടി മുന്നറിയിപ്പ് നല്‍കി.

ശമ്പള വര്‍ധനവിലെ കാലതാമസം ജീവനക്കാരില്‍ നിരാശയും അസംതൃപ്തിയും വളര്‍ത്തുന്നു. ഇത് ജോലി ഉപേക്ഷിക്കാനും മികച്ച അവസരങ്ങള്‍ തേടാനും അവരെ പ്രേരിപ്പിക്കുന്നു. 32% ബിസിനസ് നേതാക്കളും ശമ്പള വര്‍ധനവിലെ കാലതാമസം ജോലി ഉപേക്ഷിക്കലിന്റെ പ്രധാന കാരണമാണെന്ന് സമ്മതിക്കുന്നു. ഇത് ജീവനക്കാരുടെ മനോവീര്യം, ഉല്‍പ്പാദനക്ഷമത, തൊഴില്‍ സംസ്‌കാരം എന്നിവയെ ബാധിക്കുന്നു.

നിലവിലെ സാമ്പത്തിക സമ്മര്‍ദ്ദത്തില്‍ ചെലവ് കുറയ്ക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്ന് ജേസണ്‍ ഗ്രണ്ടി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി, ഈ വര്‍ഷം പല സ്ഥാപനങ്ങള്‍ക്കും ശമ്പള വര്‍ധനവ് നല്‍കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, ജീവനക്കാരെ വേണ്ടത്ര പരിഗണിക്കാത്തത് തൊഴില്‍ സംസ്‌കാരത്തെ തകര്‍ക്കുകയും ജീവനക്കാരുടെ കൂറും ബന്ധവും നഷ്ടപ്പെടുത്തുകയും ചെയ്യുമെന്ന് സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *