
13 ദിവസത്തേക്ക് ഖത്തിറിലെ ഈ റോഡ് അടച്ചിടും
ജാസിം ബിൻ താനി ബിൻ ജാസിം അൽ-താനി സ്ട്രീറ്റിന്റെയും റാസ് അൽ നൗഫ് സ്ട്രീറ്റിന്റെയും ഇന്റർസെക്ഷനിൽ ഭാഗികമായി റോഡ് അടച്ചിടൽ ഉണ്ടാകുമെന്ന് അഷ്ഗാൽ (പൊതുമരാമത്ത് അതോറിറ്റി) അറിയിച്ചു.
ഓഗസ്റ്റ് 18 തിങ്കളാഴ്ച്ച അർദ്ധരാത്രി മുതൽ 2025 ഓഗസ്റ്റ് 31 ഞായറാഴ്ച്ച വരെ അടച്ചിടൽ തുടരും. ദോഹയിലേക്കുള്ള എല്ലാ ഗതാഗതത്തെയും ഇത് ബാധിക്കും.
അറ്റകുറ്റപ്പണികൾക്കായി 13 ദിവസത്തേക്ക് ഈ അടച്ചിടൽ ആവശ്യമാണ്. ഈ സമയത്ത്, ജാസിം ബിൻ താനി ബിൻ ജാസിം അൽ-താനി സ്ട്രീറ്റിൽ നിന്നും റാസ് അൽ നൗഫ് സ്ട്രീറ്റിൽ നിന്നും ദോഹയിലേക്ക് വരുന്ന ഡ്രൈവർമാർ ബദൽ റൂട്ടുകൾ ഉപയോഗിക്കണം.
Comments (0)