Posted By greeshma venugopal Posted On

ഈ വേനൽക്കാലം യു എ ഇയിൽ തന്നെ അടിച്ചു പൊളിക്കാം ; ദുബായിലെ ഹോട്ടലുകളിൽ 100 ദിർഹത്തിന് താമസിക്കാം , എങ്ങനെയെന്നല്ലേ ?

ഈ വേനൽക്കാലം യുഎഇയിൽ തന്നെ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി മികച്ച അവസരമൊരുക്കിയിരിക്കുകയാണ് ദുബായിലെ ഹോട്ടലുകളും ഷോർട്ട് സ്റ്റേ അപ്പാർട്ട്മെന്റുകളും. വേനലവധിക്കാലത്തിന്റെ ആദ്യം ദിവസങ്ങളിൽ യുദ്ധവും വിമാന ടിക്കറ്റ് വർധനവും കാരണം നിരവധി ആളുകൾ വിദേശ യാത്രകൾ ഒഴിവാക്കി യുഎഇയിൽ തന്നെ അവധികാലം ആഘോഷിച്ച് വരികയാണ്.

അത്തരം ആളുകൾക്ക് ഈ ഓഫറുകൾ മികച്ചതായി മാറുന്നു. ഈ ഓഫറുകൾ നേരത്തെ നൽകിയിരുന്നെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ ആകർഷകമായ ഓഫറുകളാണ് ഈ വർഷം താമസക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ദുബായിലെ ഹോട്ടലുകൾ ഒരു രാത്രിക്ക് 100 ദിർഹം മുതലാണ് ഓഫറുകൾ നൽകുന്നത്. ചില സന്ദർഭങ്ങളിൽ 87 ദിർഹം അല്ലെങ്കിൽ 90 ദിർഹം വരെ കുറഞ്ഞ നിരക്കിൽ റൂമുകൾ നൽകിവരുന്നു. ഷെയ്ഖ് സായിദ് റോഡിലെ പ്രമുഖ ഹോട്ടലുകൾ മുതൽ ബീച്ച് സൈഡിലെ മനോഹരമായ താമസസ്ഥലങ്ങളിൽ വരെ ഈ ഓഫറുകൾ ലഭ്യമാണ്. യാത്ര ഒഴിവാക്കി യുഎഇയിൽ തന്നെ തുടരുന്ന താമസക്കാർക്ക് കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ ഇത് വളരെ ലാഭകരമായ ഒരു ഓപ്ഷനാണ്.

കൂടുതൽ സ്ഥലസൗകര്യങ്ങൾ ആവശ്യമുള്ളവർക്ക് ഷോർട്ട് സ്റ്റേ അപ്പാർട്ട്മെന്റുകളും വില്ലകളും കുറഞ്ഞ നിരക്കിലും ലഭ്യമാണ്. അതേസമയം ഹോട്ടലുകളുടെ മത്സരത്തിനെ നേരിടാൻ ഷോർട്ട് സ്റ്റേ വാടക നിരക്കുകളും കാര്യമായി കുറച്ചിട്ടുണ്ട് എന്നാണ് വിദ്ഗധരുടെ വിലയിരുത്തൽ. സ്ഥലവും പ്രോപ്പർട്ടിയുടെ തരവും അനുസരിച്ച് നിലവിലെ പ്രതിദിന നിരക്കുകൾ 256 ദിർഹം മുതൽ 1,284 ദിർഹം വരെയാണ്.

കൂടാതെ അവധികാലം ആയതിനാൽ നിരവധി വിദേശികളും എത്തുന്നതിനാൽ വേനൽക്കാലത്ത് ഇത്തരം ഓഫറുകൾ സാധാരണമാണ്. യുഎഇയിൽ താമസിച്ച് പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നവർക്ക് ഈ ഓഫറുകൾ ഒരു മികച്ച അവസരമാണ്. യാത്രാ ചെലവുകൾ ലാഭിച്ച് കൊണ്ട് കുറഞ്ഞ ബഡ്ജറ്റിൽ ആഡംബരമായ താമസം ആസ്വദിക്കാൻ ഈ ഓഫറുകൾ സഹായിക്കുന്നു. കൂടാതെ പുതിയ ഫ്ലാറ്റുകൾ കൂടെ ഷോർട്ട് സ്റ്റേ വാടകയിൽ വരുന്നതിനാൽ താമസക്കാർക്ക് കൂടുതൽ താമസ സൗകര്യങ്ങൾ കൂടെ ഒരുക്കുന്നുണ്ട്. നിലവിൽ ഏകദേശം 30,000 യൂണിറ്റുകൾ ഈ വിപണിയിലുണ്ട്. 2025 അവസാനത്തോടെ ഇത് 40,000 യൂണിറ്റുകളായി ഉയരുമെന്ന പ്രതീക്ഷയിലാണ് ഹോട്ടൽ ഉടമകൾ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *