
1.05 കോടി സന്ദർശകരെ സ്വാഗതം ചെയ്ത് റെക്കോർഡിട്ട് ഇത്തവണത്തെ ഗ്ലോബൽ വില്ലേജ്
ദുബായ് ∙ വിസ്മയ കാഴ്ചകളുടെ വിരുന്നൊരുക്കിയ ഗ്ലോബൽ വില്ലേജ് 1.05 കോടി സന്ദർശകരെ സ്വാഗതം ചെയ്ത് റെക്കോർഡിട്ടു. മുൻവർഷം ഇത് ഒരു കോടിയായിരുന്നു. 29ാമത് സീസൺ ഞായറാഴ്ച സമാപിച്ചതോടെയാണ് ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്.https://www.nerviotech.com
6 മാസത്തിലേറെ നീണ്ട ഉത്സവത്തിനിടെ നാനൂറിലേറെ കലാകാരന്മാർ പങ്കെടുത്ത 40,000 ഷോകൾ നടന്നു. ആഗോള വിനോദവും ഭക്ഷണവും വ്യാപാരവുമെല്ലാം ഒരുകുടക്കീഴിൽ അണിനിരത്തിയുള്ള ആഗോളഗ്രാമം ഇഷ്ട കുടുംബ വിനോദ കേന്ദ്രമായി മാറി. 90ലേറെ സംസ്കാരങ്ങളെ പ്രതിനിധീകരിച്ച് 30 പവിലിയനുകളും കാഴ്ചകളും ആഗോളഗ്രാമത്തെ സമ്പന്നമാക്കി.വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
Comments (0)