Posted By greeshma venugopal Posted On

യുഎഇയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് പിഴയും തടവും ലഭിക്കും

യുഎഇയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് രണ്ടുലക്ഷം ദിർഹം വരെ പിഴയും രണ്ടുവർഷം വരെ തടവും ലഭിക്കുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. സൈബർ കുറ്റകൃത്യത്തിലുൾപ്പെടുത്തിയാണ് പ്രതികൾക്കെതിരേ നടപടികൾ സ്വീകരിക്കുകയെന്നും അബുദാബി നീതിന്യായ വകുപ്പും പോലീസും വ്യക്തമാക്കി.

ഔദ്യോഗിക പ്രസ്താവനകൾക്ക് വിരുദ്ധമായതും പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതും പ്രകോപനപരവുമായ ഉള്ളടക്കങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നവർക്കും ഒരു ലക്ഷം ദിർഹം മുതൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ഓൺലൈനിൽ വിവരങ്ങൾ പങ്കിടുന്നതിന് മുമ്പായി അവയുടെ വിശ്വാസ്യത പരിശോധിച്ച് ഉറപ്പാക്കണം. വാർത്തകൾക്കും വിവരങ്ങൾക്കും ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണം. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവ റിപ്പോർട്ട് ചെയ്യണം.. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

ഓൺലൈൻ ഭിക്ഷാടനം, തെറ്റിദ്ധരിക്കുന്ന പരസ്യങ്ങൾ, അനധികൃത മെഡിക്കൽ ഉത്പന്നങ്ങളുടെ പ്രചാരണം, അനധികൃത അഭിപ്രായ വോട്ടെടുപ്പ്, സൈബർ തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സമാന ശിക്ഷകൾ ലഭിക്കും. വ്യാജ വർത്തകൾക്കെതിരായ പോരാട്ടത്തിൽ പൊതുജനങ്ങൾ ഉത്തരവാദിത്വത്തോടെ പെരുമാറണം. തെറ്റായതും സംശയാസ്പദവുമായ ഉള്ളടക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. https://www.nerviotech.com

Comments (0)

Leave a Reply

Your email address will not be published. Required fields are marked *