
കുവൈറ്റിൽ പൗരത്വം റദ്ദാക്കപ്പെട്ടവർക്ക് സർക്കാർ മേഖലയിൽ ജോലി തുടരാം
രാജ്യത്തിന്റെ പൗരത്വം റദ്ദാക്കപ്പെട്ടവർക്ക് സർക്കാർ മേഖലയിൽ ജോലി തുടരാമെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു. ആർട്ടിക്കിൾ 5 (‘ശ്രേഷ്ഠമായ പ്രവൃത്തികൾ’) പ്രകാരം പൗരത്വം റദ്ദാക്കിയവർക്ക്, നേതൃത്വപരമായോ മേൽനോട്ടപരമായോ ഉള്ള പദവികളിൽ അല്ലാത്ത പക്ഷം ഏഴ് പ്രധാന തൊഴിൽ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കുമെന്ന് ബ്യൂറോ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. പൗരത്വം റദ്ദാക്കിയവരെ സർക്കാർ ജോലിയിൽ നിലനിർത്താനുള്ള മന്ത്രിസഭയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
സർക്കാർ ഏജൻസികൾക്കും സർക്കാർ കമ്പനികൾക്കും സിവിൽ സർവീസ് ബ്യൂറോ അയച്ച സർക്കുലർ അനുസരിച്ച്, താഴെ പറയുന്ന തൊഴിൽ ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കും:
അവധികൾ: കുവൈറ്റ് ജീവനക്കാർക്ക് സർക്കാർ സംവിധാനത്തിൽ അനുവദിച്ചിട്ടുള്ള എല്ലാത്തരം അവധികളും ഇവർക്ക് ലഭിക്കും.
അലവൻസുകളും ബോണസുകളും: അടിസ്ഥാന ശമ്പളം, ആനുകാലിക ബോണസുകൾ, സാമൂഹിക ബോണസ്, കുട്ടികൾക്കുള്ള ബോണസ്, ജീവിതച്ചെലവ് ബോണസ്, സാമ്പത്തിക ബോണസ്, പ്രത്യേക ബോണസ്, പ്രോത്സാഹന ബോണസ്, ജോലി നിലവാര ബോണസ്, ജോലിയുടെ സ്വഭാവമനുസരിച്ചുള്ള അലവൻസുകൾ എന്നിവ ലഭിക്കും.
സ്കോളർഷിപ്പുകളും പഠന അവധികളും: പഠന അവധിയോ സ്കോളർഷിപ്പോ അനുവദിച്ച ശേഷം പൗരത്വം റദ്ദാക്കാനുള്ള ഉത്തരവ് വന്നാലും പഠന കാലയളവിൽ എല്ലാ ആനുകൂല്യങ്ങളും തുടർന്നും ലഭിക്കും.
Comments (0)