Posted By Nazia Staff Editor Posted On

Eid al adha holidays park timing; ഇന്ന് ബലിപെരുന്നാൾ;ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലെ പൊതു പാര്‍ക്കുകളുടെ സമയക്രമം

Eid al adha holidays park timing;ബലിപെരുന്നാള്‍ അവധിക്കാലത്തെ സന്ദര്‍ശക പ്രവാഹം കണക്കിലെടുത്ത് ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലെ മുനിസിപ്പാലിറ്റികള്‍ അവരുടെ പൊതു പാര്‍ക്കുകള്‍ക്കും വിനോദ സൗകര്യങ്ങള്‍ക്കും പ്രത്യേക പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു.

ദുബൈയിലെ പാര്‍ക്ക് സമയക്രമം (ജൂണ്‍ 5-8)

1) റെസിഡന്‍ഷ്യല്‍ പാര്‍ക്കുകളും സ്‌ക്വയറുകളും : രാവിലെ 8 മുതല്‍ രാത്രി 12 വരെ

2) സ്‌പോര്‍ട്‌സ് വാക്ക്‌വേയ്‌സ് : ഫജ്ര്‍ പ്രാര്‍ത്ഥന മുതല്‍ ദിവസവും തുറന്നിരിക്കും.

3) പ്രധാന പാര്‍ക്കുകള്‍ (സബീല്‍, ക്രീക്ക് പാര്‍ക്ക്, അല്‍ മംസാര്‍, അല്‍ സഫ, മുഷ്‌രിഫ് പാര്‍ക്ക്): രാവിലെ 8 മുതല്‍ രാത്രി 11 വരെ.

4) മുഷ്‌രിഫ് പാര്‍ക്ക്  മൗണ്ടന്‍ ബൈക്ക് ട്രാക്ക് & വാക്കിംഗ് ട്രെയില്‍ : രാവിലെ 5 മുതല്‍ വൈകുന്നേരം 6 വരെ

5) ഖുര്‍ആന്‍ പാര്‍ക്ക് : രാവിലെ 8 മുതല്‍ രാത്രി 10 വരെ

കേവ് ഓഫ് മിറാക്കിള്‍സ് & ഗ്ലാസ് ഹൗസ് : രാവിലെ 9 മുതല്‍ രാത്രി 9 വരെ

ഷാര്‍ജയിലെ പാര്‍ക്ക് സമയക്രമം:

1) റോള സ്‌ക്വയര്‍ പാര്‍ക്ക് : രാവിലെ 7:30 മുതല്‍ രാത്രി 11:00 വരെ

2) ഷാര്‍ജ നാഷണല്‍ പാര്‍ക്ക് : രാവിലെ 7:30 മുതല്‍ രാത്രി 11:00 വരെ

3) ഗ്രീന്‍ ബെല്‍റ്റ് ലേഡീസ് പാര്‍ക്ക് : രാവിലെ 7:30 മുതല്‍ രാത്രി 11:00 വരെ

4) അല്‍ സുയോ ഫാമിലി & ലേഡീസ് പാര്‍ക്കുകള്‍ : രാവിലെ 7:30 മുതല്‍ രാത്രി 11:00 വരെ

5) നെയിബര്‍ഹുഡ് പാര്‍ക്കുകള്‍ : വൈകുന്നേരം 4:00 മുതല്‍ രാത്രി 10:00 വരെ

അജ്മാനിലെ പാര്‍ക്ക് സമയക്രമം: 

1) പൊതു പാര്‍ക്കുകള്‍ : വൈകുന്നേരം 4:30 മുതല്‍ രാത്രി 11:30 വരെ

2) അല്‍ റാഷിദിയ പാര്‍ക്ക് : ഉച്ചകഴിഞ്ഞ് 3:00 മുതല്‍ 12:00 വരെ

അവധിക്കാലത്ത് എല്ലാ എമിറേറ്റുകളിലും പാര്‍ക്കിംഗ് സൗജന്യമാണ്, ജൂണ്‍ 9 തിങ്കളാഴ്ച മുതല്‍ പതിവ് ഫീസ് ഈടാക്കിത്തുടങ്ങും. പൊതു ഇടങ്ങളിലെത്തുമ്പോള്‍ സുരക്ഷയും ശുചിത്വ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കാന്‍ അധികൃതര്‍ താമസക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *