Posted By Nazia Staff Editor Posted On

Top Indoor Attractions in Dubai; ഈ പെരുന്നാളവധി ആഘോഷമാക്കാൻ ഇതാ യുഎഇയിലെ മികച്ച ഇൻഡോർ ആകർഷണങ്ങൾ

Top Indoor Attractions in Dubai; ദുബൈ: ഈ വാരാന്ത്യം കുടുംബത്തോടൊപ്പം ആസ്വദിക്കാൻ ആ​ഗ്രഹിക്കുന്നവരാണോ? യുഎഇയിൽ ബലിപെരുന്നാൾ അവധിക്കാലത്ത് ഒരുപാട് ഇൻഡോർ ആകർഷണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വേനൽക്കാല ചൂടിൽ നിന്ന് രക്ഷപ്പെട്ട് പ്രിയപ്പെട്ടവരുമായി അവധിക്കാലം ആഘോഷിക്കാൻ സാധിക്കുന്ന കുറച്ച് ഇൻഡോർ ആകർഷണങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. 

എക്സ്പോ സിറ്റി ദുബൈ

ജൂൺ ആറ് മുതൽ എട്ട് വരെ എക്സ്പോ സിറ്റി ദുബൈ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം വാഗ്ദാനം ചെയ്യുന്നു. ടെറ, വിഷൻ, അലിഫ് പവലിയനുകൾ എന്നീ മൂന്ന് പ്രധാന ആകർഷണങ്ങളിൽ സംവേദനാത്മകവും വിദ്യാഭ്യാസപരവുമായ അനുഭവങ്ങൾ ആസ്വദിക്കൂ. പഠനവും വിനോദവും സംയോജിപ്പിച്ച ഈ പ്രദർശനങ്ങൾ പെരുന്നാളിന് കുടുംബസമേതം ആഘോഷിക്കാൻ അനുയോജ്യമാണ്.

മാൾ ഓഫ് ദി എമിറേറ്റ്‌സിൽ സ്കീ ദുബൈ

ജൂൺ അഞ്ച് മുതൽ എട്ട് വരെ, 335 ദിർഹത്തിന് സ്കീ ദുബായിൽ പ്രത്യേക ഈദ് പാസ് ഉപയോഗിച്ച് ഒരു മുഴുവൻ ദിവസത്തെ ശൈത്യകാല വിനോദം ആസ്വദിക്കൂ. സ്നോ പാർക്കിലേക്കും ചെയർലിഫ്റ്റിലേക്കും പരിധിയില്ലാത്ത പ്രവേശനം ഉൾപ്പെടെയുള്ള ആസ്വാദ്യകരമായ അനുഭവങ്ങൾ ഈ പാസിൽ ഉൾപ്പെടുന്നു.

ദുബൈ മാൾ

ദുബൈ മാൾ, ലോകത്തിൽ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇവിടെ നിരവധി ആകർഷണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

ദുബൈ അക്വേറിയം & അണ്ടർവാട്ടർ സൂ: ജലജീവികളാൽ ചുറ്റപ്പെട്ട ഒരു വലിയ ടണലിലൂടെ നടന്ന് കാഴ്ചകൾ ആസ്വദിക്കാം. 

ഹൗസ് ഓഫ് ഹൈപ്പ്: 100-ലധികം ഫ്യൂച്ചറിസ്റ്റിക്, ഇമർസീവ് ഡിജിറ്റൽ അനുഭവങ്ങൾ ഇവിടെ പരീക്ഷിക്കാം.

ആർട്ടേ മ്യൂസിയം: മൾട്ടി-സെൻസറി ആർട്ട് പ്രദർശനത്തിൽ പുതിയ രീതിയിൽ കലയെ അനുഭവിക്കാം. 

കിഡ്സാനിയ: കുട്ടികൾക്കായുള്ള ഒരു ചെറിയ നഗരം, അവിടെ അഗ്നിശമന സേനാംഗങ്ങൾ മുതൽ പാചകക്കാർ വരെയുള്ള വിവിധ തൊഴിലുകളിൽ ഏർപ്പെടാൻ കുട്ടികൾക്ക് കിഡ്‌സാനിയ അവസരമൊരുക്കുന്നു. 

ദുബൈ പാർക്കുകളും റിസോർട്ടുകളും

തീം പാർക്ക് റൈഡുകളായാലും, മഴക്കാടുകളുടെ ആവേശമായാലും, വാട്ടർപാർക്കുകളായാവും എല്ലാവർക്കും എന്തെങ്കിലും ആസ്വദിക്കാൻ കഴിയും. ദുബൈയിലെ പാർക്കുകളിലും റിസോർട്ടുകളിലും സംഗീതം, വെടിക്കെട്ട്, ലേസർ ഷോകൾ എന്നിവ ആസ്വദിക്കാൻ സാധിക്കും.

IMG വേൾഡ്സ് ഓഫ് അഡ്വഞ്ചർ

മാർവൽ, കാർട്ടൂൺ നെറ്റ്‌വർക്ക്, ലോസ്റ്റ് വാലി എന്നിവയുൾപ്പെടെയുള്ള തീം സോണുകളിലൂടെയുള്ള ഹൈ-എനർജി റൈഡുകൾ ഉൾക്കൊള്ളുന്ന ദുബൈയിലെ ഏറ്റവും വലിയ ഇൻഡോർ തീം പാർക്കാണ് ഇത്. ഈ പെരുന്നാൾ കാലം കുടുംബത്തിനൊപ്പം ആ​ഘോഷിക്കാൻ അനുയോജ്യമായ സ്ഥലമാണിത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *