
Studio Apartments at Low Rent;യുഎഇയില്‍ കുറഞ്ഞ വാടക നിരക്കില്‍ സ്റ്റുഡിയോ അപ്പാര്‍ട്മെന്റുകള്‍ ലഭ്യമാകുന്ന 9 ഇടങ്ങള്‍
Studio Apartments at Low Rent:ദുബൈ: യുഎഇയില്‍ താങ്ങാവുന്ന വിലയില്‍ താമസസൗകര്യം തേടുന്ന ബാച്ചിലര്‍മാര്‍ക്കും പ്രവാസികള്‍ക്കും ഒട്ടേറെ ഓപ്ഷനുകള്‍ ലഭ്യമാണ്. ദുബൈ, ഷാര്‍ജ, അജ്മാന് എന്നിവിടങ്ങളില്‍ കുറഞ്ഞ വാടകയക്ക് സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റുകള്‍ ലഭ്യമാണ്. വാടക നിയന്ത്രണങ്ങള്‍ കര്‍ശനമാകുന്ന സാഹചര്യത്തില്‍, വളരെ ശ്രദ്ധിച്ചുവേണം ഇത്തരം സ്ഥലങ്ങളില്‍ താമസമാക്കാന്‍.

ഇന്റര്‍നാഷണല്‍ സിറ്റി, ദുബൈ
വര്‍ഷത്തില്‍ 20,000-26,000 ദിര്‍ഹത്തിന് സ്റ്റുഡിയോകള്‍ ലഭ്യമാണ്. വിവിധ രാജ്യങ്ങളിലെ വാസ്തുശൈലിയില്‍ നിര്‍മിച്ച ഈ പ്രദേശത്ത് സ്കൂളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പൊതുഗതാഗതം എന്നിവയുണ്ട്.
അല്‍ നഹ്ദ, ദുബൈ
ദുബൈ-ഷാര്‍ജ അതിര്‍ത്തിയില്‍, 35,000 ദിര്‍ഹം മുതല്‍ ഒരു ബെഡ്റൂമുള്ള അപ്പാര്‍ട്ട്മെന്റുകള്‍ ലഭ്യമാണ്.
ദേര, ദുബൈ
സാംസ്കാരിക കേന്ദ്രമായ ദേരയില്‍ 20,000 ദിര്‍ഹം മുതല്‍ സ്റ്റുഡിയോ അപ്പാര്‍ട്മെന്റുകള്‍ ലഭ്യമാണ്.
ബര് ദുബൈ
ബര് ദുബൈയില്‍ 30,000 ദിര്‍ഹം മുതല്‍ സ്റ്റുഡിയോ അപ്പാര്‍ട്മെന്റുകള്‍ ലഭ്യമാണ്. ചരിത്രപരമായ പ്രാധാന്യവും മെട്രോ കണക്റ്റിവിറ്റിയും ഇവിടത്തെ പ്രത്യേകതയാണ്.
ഡിസ്കവറി ഗാര്‍ഡന്‍സ്, ദുബൈ
35,000 ദിര്‍ഹത്തിന് മികച്ച സ്റ്റുഡിയോ അപ്പാര്‍ട്മെന്റുകള്‍ ഈ ഏരിയയില്‍ ലഭ്യമാണ്.
ജുമൈറ വില്ലേജ് സര്‍ക്കിള്‍ (ജെവിസി), ദുബൈ
40,000 ദിര്‍ഹം മുതല്‍ ഇവിടെ സ്റ്റുഡിയോ അപ്പാര്‍ട്മെന്റുകള്‍ ലഭ്യമാണ്. കുടുംബങ്ങള്‍ക്കും യുവാക്കള്‍ക്കും അനുയോജ്യമായ ഇടം കൂടിയാണിവിടം.
അല്‍ ഖുസൈസ്, ദുബൈ
25,000 ദിര്‍ഹം മുതല്‍ ഇവിടെ സ്റ്റുഡിയോ അപ്പാര്‍ട്മെന്റുകള്‍ ലഭ്യമാകും. ഷോപ്പിംഗ് മാളുകളും പൊതുഗതാഗതവും വളരെ അടുത്താണെന്ന പ്രത്യേകതയുമുണ്ട്.
അല്‍ ജദ, ഷാര്‍ജ
ഇവിടെ 18,000-23,000 ദിര്‍ഹത്തിന് സ്റ്റുഡിയോ അപ്പാര്‍ട്മെന്റുകള്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ക്കും യുവ പ്രൊഫഷണലുകള്‍ക്കും അനുയോജ്യമായ അല്‍ റഹ്മാനിയ, തിലാല്‍ സിറ്റി എന്നിവയോട് ചേര്‍ന്നാണ് ഇത്.
അല്‍ ബുതിന, ഷാര്‍ജ
15,000 ദിര്‍ഹം മുതല്‍ ഇവിടെ സ്റ്റുഡിയോ അപ്പാര്‍ട്മെന്റുകള്‍ ലഭ്യമാണ്. സൂപ്പര്‍മാര്‍ക്കറ്റുകളും സ്കൂളുകളും അടുത്തുള്ള ബജറ്റ്ഫ്രണ്ട്ലി പ്രദേശം കൂടിയാണിവിടം.
ഈ പ്രദേശങ്ങളില്‍ എജാരി രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു. ഡുബിസില്‍, പ്രോപ്പര്‍ട്ടി ഫൈന്‍ഡര്‍, ബയൂട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകള് വഴി വിശ്വസനീയമായ ലിസ്റ്റിംഗുകള്‍ കണ്ടെത്താം.
Comments (0)