Total lunar eclipse in Kuwait on Sunday
Posted By greeshma venugopal Posted On

ഞാ​യ​റാ​ഴ്ച കു​വൈ​ത്തി​ൽ പൂ​ർ​ണ ച​ന്ദ്ര​ഗ്ര​ഹ​ണം

കു​വൈ​ത്ത് സി​റ്റി: ഞാ​യ​റാ​ഴ്ച കു​വൈ​ത്തി​ൽ പൂ​ർ​ണ ച​ന്ദ്ര​ഗ്ര​ഹ​ണം സം​ഭ​വി​ക്കു​മെ​ന്ന് ശൈ​ഖ് അ​ബ്ദു​ല്ല അ​ൽ സാ​ലിം ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ അ​റി​യി​ച്ചു. ഗ​ൾ​ഫ് മേ​ഖ​ല​യി​ലും യൂ​റോ​പ്പ്, ഏ​ഷ്യ, ആ​ഫ്രി​ക്ക, ഓ​സ്‌​ട്രേ​ലി​യ എ​ന്നി​വ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും ഈ ​പ്ര​തി​ഭാ​സം ദൃ​ശ്യ​മാ​കും. കേ​ന്ദ്ര​ത്തി​ന്റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ അ​നു​സ​രി​ച്ച് കു​വൈ​ത്തി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.28ന് ​ഗ്ര​ഹ​ണം ആ​രം​ഭി​ച്ച് രാ​ത്രി 11.55ന് ​അ​വ​സാ​നി​ക്കും.

രാ​ത്രി 11.09ന് ​ഗ്ര​ഹ​ണം ഉ​ച്ച​സ്ഥാ​യി​യി​ലെ​ത്തു​മെ​ന്നും ക​ണ​ക്കാ​ക്കു​ന്നു. രാ​ജ്യ​ത്ത് മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ഗ്ര​ഹ​ണം സം​ഭവിക്കു​മെ​ന്ന് ശൈ​ഖ് അ​ബ്ദു​ല്ല അ​ൽ സാ​ലിം ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ വ്യ​ക്ത​മാ​ക്കി. ആ​ദ്യ​ഘ​ട്ടം ആ​രം​ഭി​ക്കു​ന്ന​ത് ച​ന്ദ്ര​ൻ പെ​നം​ബ്ര​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യും അ​തി​ന്റെ തെ​ളി​ച്ചം ചെ​റു​താ​യി കു​റ​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ​യാ​ണ്. തു​ട​ർ​ന്ന് ഭാ​ഗി​ക ഗ്ര​ഹ​ണ ഘ​ട്ടം വ​രും, ശേ​ഷം ച​ന്ദ്ര​ന്റെ ഒ​രു ഭാ​ഗം ഭൂ​മി​യു​ടെ നി​ഴ​ലി​ലേ​ക്ക് നീ​ങ്ങും. ച​ന്ദ്ര​ൻ ഭൂ​മി​യു​ടെ നി​ഴ​ലി​ലേ​ക്ക് പൂ​ർ​ണ​മാ​യും പ്ര​വേ​ശി​ക്കു​ന്ന​തോ​ടെ പൂ​ർ​ണ ഗ്ര​ഹ​ണം സം​ഭ​വി​ക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *