ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ 1 ൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ 1 ൽ ട്രെയിൻ ഗതാഗതം താത്ക്കാലികമായി തടസപ്പെട്ടു. ട്രെയിൻ സർവ്വീസിൽ താത്ക്കാലിക തടസം നേരിട്ടതിനാൽ ടെർമിനൽ 1 നും കോൺകോഴ്‌സ് ഡിയ്ക്കും ഇടയിലുള്ള യാത്രക്കാരെ ബസ് സർവ്വീസ് വഴിയാണ് ദുബായ് എയർപോർട്ട്‌സ് എത്തിച്ചിരുന്നത്.

അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും ഉപഭോക്താക്കളുടെ സഹകരണത്തിന് നന്ദി അറിയിക്കുന്നുവെന്നും അധികൃതർ അറിയിച്ചു. പ്രശ്‌ന പരിഹാരത്തിനായി തങ്ങളുടെ മെയിന്റനനൻസ് ടീം പ്രവർത്തിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ട്രെയിൻ സർവ്വീസ് തടസപ്പെടാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. 107 രാജ്യങ്ങളിലായി 272 ലക്ഷ്യസ്ഥാനങ്ങളിലായി 106 അന്താരാഷ്ട്ര വിമാനക്കമ്പനികൾ ദുബായ് എയർപോർട്ട്‌സിൽ സർവീസ് നടത്തുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top