
പുതിയ റോഡ് പദ്ധതി; ജുമൈറ സ്ട്രീറ്റിൽ നിന്ന് അൽ ഖൈൽ റോഡിലേയ്ക്കുള്ള യാത്രാ സമയം ആറ് മിനിറ്റായി കുറയും
ജുമൈറ സ്ട്രീറ്റിൽ നിന്ന് അൽ ഖൈൽ റോഡിലേയ്ക്കുള്ള യാത്രാ സമയം 20 മിനിറ്റിൽ നിന്ന് ആറ് മിനിറ്റായി കുറയ്ക്കുന്ന പുതിയ റോഡ് വികസന പദ്ധതി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയും (ആർടിഎ) പ്രഖ്യാപിച്ചു. ഉമ്മു സുഖീം സ്ട്രീറ്റിന്റെ ശേഷി മണിക്കൂറിൽ 16,000 വാഹനങ്ങളിലേയ്ക്ക് വർധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജുമൈറ, അൽ സഫ, അൽ വാസൽ മേഖലകളുടെ വികസനത്തിനായുള്ള വലിയ ഗതാഗത പദ്ധതികളുടെ ഭാഗമാണ് ഇത്.
ആകെ 6 പ്രധാന ജങ്ഷനുകൾ ഇവിടെ നവീകരിക്കുന്നു. ഇതിൽ ജുമൈറ സ്ട്രീറ്റ്, അൽ വാസൽ സ്ട്രീറ്റ്, ഷെയ്യ്ഖ് സയിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, അൽ അസൈൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ് എന്നിവയോടാണ് ഉമ്മുസുഖീം സ്ട്രീറ്റിന്റെ പ്രധാന ബന്ധം
ഈ ഭാഗങ്ങളിൽ 20 ലക്ഷത്തിലേറെ പേർ താമസിക്കുന്നുണ്ട്. റോഡ് വികസനത്തിന്റെ ഭാഗമായി ഒട്ടേറെ തുരങ്കങ്ങളും പാലങ്ങളും ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതാണ്.കൂടാതെ നടപ്പാതകളും സൈക്കിൾ പാതകളും ഉൾപ്പെടുന്ന ആധുനിക നഗര സൗകര്യങ്ങളും ഒരുക്കും. വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുകhttps://whatsapp.com/channel/0029Va8H6PULdQefnzlFSh0v
ദുബായിലെ പ്രധാന പാതകളായ ഷെയ്ഖ് സയിദ് റോഡ്, അൽ ഖൈൽ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയെ തമ്മിൽ പദ്ധതി കൂടുതൽ ബന്ധിപ്പിക്കും. ജുമൈറ, ഉമ്മുസുഖീം, അൽ മനാര, അൽ സുഫൂഹ്, ഉമ്മുൽ ഷെയ്ഫ്, അൽ ബർഷ, അൽഖൂസ് തുടങ്ങിയ പ്രധാന നഗരമേഖലകളെ നേരിട്ട് സഹായിക്കുകയും ചെയ്യും.
Comments (0)