Posted By greeshma venugopal Posted On

ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫ് ; യു.എ.യിൽ കാറുകളുടെ വില കുറയും

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താരിഫ് ഏർപ്പെടുത്തലിന്റെ ഫലമായി യുഎഇയിൽ വാഹനങ്ങളുടെ വില കുറയുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് വാഹനപ്രേമികൾ. പ്രത്യേകിച്ച് ചൈനയിൽ നിന്നുള്ള വാഹനങ്ങളുടെത്. യുഎഇയുടെ കാർ വിപണി അധികം വലുതല്ല. അതുകൊണ്ട് തന്നെ കാർ വില കുറയാൻ സാധ്യതയുള്ളതിനാൽ വാഹനപ്രേമികൾ കൂടുതൽ ചൈനീസ് കാറുകൾ വാങ്ങിയേക്കാം. ഡോളർ ആൻഡ് ത്രഫ്റ്റി യുഎഇയിലെ കാർ റെന്റൽ ഡിവിഷൻ മാനേജിംഗ് ഡയറക്ടർ രാഹുൽ സിംഗിന്റെതാണ് അഭിപ്രായം.

ചൈനീസ് നിർമ്മിത വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള താരിഫ് കാരണം യു എസ് വിപണിയിൽ ചൈനീസ് വാഹനങ്ങൾക്ക് കടക്കാൻ കഴിയില്ല. അങ്ങനെയെങ്കിൽ രാജ്യം യുഎഇ പോലുള്ള മറ്റ് വിപണികളെ ഉന്നം വയ്ക്കും. . ഈ മാറ്റം കൂടുതൽ താങ്ങാനാവുന്ന വില വാഗ്ദാനവും ഉപയോക്താക്കൾക്ക് നൽകും. രാഹുൽ സിംഗ് പറഞ്ഞു.

ചൈനീസ് നിർമ്മിത കാറുകളുടെ വിപണി മൂല്യം വരും വർഷങ്ങളിൽ മൂന്ന് മടങ്ങായി ഉയരുമെന്ന് സാമ്പത്തിക നിരീക്ഷകർ. 2030 ഓടെ ചൈനീസ് നിർമ്മിത കാറുകളുടെ വിപണി മൂല്യം 34 ശതമാനം വളരുമെന്നാണ് കണക്കു കൂട്ടൽ. മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും ചൈനീസ് നിർമ്മിത കാറുകളുടെ വിപണി വിഹിതം 20 ശതമാനം വർദ്ധിക്കുമെന്നും കണക്ക് കൂട്ടലുണ്ട്. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു കൺസൾട്ടിംഗ് സ്ഥാപനത്തിന്റെതാണ് വിശകലനം.

ആഗോള വാഹന-കയറ്റുമതി വിപണിയിൽ ചൈന തങ്ങളുടെ ശക്തി വർദ്ധിപ്പിക്കുകയാണ്. 2024-ൽ ചൈനയുടെ വാഹന കയറ്റുമതി 23 ശതമാനം വർധിച്ചിരുന്നു. വാഹന കയറ്റുമതിയിൽ തൊട്ട് പിന്നാലെ ജപ്പാൻ ഉണ്ട്. യുഎസും മറ്റ് രാജ്യങ്ങളും ചൈനയ്ക്ക് മേൽ ചുമത്തിയ താരീഫ് കടമ്പ ചൈനീസ് ഓട്ടോമോട്ടീവ് വ്യവസായത്തിൽ നിശബ്ദമായി സ്വധീനിക്കുന്നുണ്ട്. ഇത് ചെനയുടെ വാഹന കയറ്റുമതിയുടെ ചെലവ് ഏകദേശം 24 ശതമാനം വർദ്ധിപ്പിക്കും. അതായത് ചൈനയുടെ മൊത്തം ഓട്ടോ-ഇൻഡസ്ട്രി ഉൽപ്പാദന മൂല്യത്തിന്റെ ഏകദേശം 3.8 ശതമാനം മാത്രമേ ഉള്ളു ഇത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ വാട്സാപ്പ് ചാനലിൽ അംഗമാകുക

Comments (0)

Leave a Reply

Your email address will not be published. Required fields are marked *