
vipanchika case update;വിപഞ്ചിക കേസില്‍ വഴിത്തിരിവ്; ഭര്‍ത്താവ് നിതീഷ് മോഹനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
vipanchika case update: ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെയും മകള്‍ ഒന്നരവയസ്സുകാരിയായ വൈഭവിയുടെയും കേസ് വഴിത്തിരിവിലേക്ക്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് യുവതിയുടെ ഭര്‍ത്താവ് നിതീഷ് മോഹനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നിലവില്‍ യുഎഇയില്‍ ഉള്ള ഇയാളെ ചോദ്യം ചെയ്യാനായി കേരളത്തില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നുണ്ട്.
ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലീറ്റീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന നിതീഷ് ഇപ്പോഴും യുഎഇയിലാണുള്ളത്.
കഴിഞ്ഞ ജൂലൈ എട്ടിനാണ് ഷാര്‍ജ അല്‍ നഹ്ദയിലുള്ള അപ്പാര്‍ട്‌മെന്റില്‍ കൊല്ലം സ്വദേശിനിയായ വിപഞ്ചികയെയും മകള്‍ വൈഭവിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്പാര്‍ട്‌മെന്റിലെ വീട്ടുജോലിക്കാരി അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇരവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നിതീഷ് മറ്റൊരു സ്ഥലത്തായിരുന്നു താമസം. യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തുമ്പോള്‍ അപ്പാര്‍ട്‌മെന്റ് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് യുവതിയുടെ കുടുംബം ആഗ്രഹിച്ചത്. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം ദുബൈയില്‍ തന്നെ സംസ്‌കിരിക്കണമെന്ന് യുവതിയുടെ ഭര്‍ത്താവ് വാശി പിടിക്കുകയായിരുന്നു.
കുട്ടി ശ്വാസം മുട്ടിയും അമ്മ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് ഷാര്‍ജയിലെ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ജബല്‍ അലി ശ്മശാനത്തിലായിരുന്നു വൈഭവിയുടെ സംസ്‌കാരം. യുവതിയുടെ മൃതദേഹം കുടുംബം നാട്ടിലേക്ക് കൊണ്ടുവന്ന് സംസ്‌കരിച്ചു. യുവതിയുടെ രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം അന്വേഷണം വിപുലീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ പദ്ധതി.

mobile number scam;പൊതുജനമേ ശ്രദ്ധിക്കുക!!മൊബൈൽ നമ്പറിലൂടെ അക്കൗണ്ടിലെ പണം തട്ടും,: വീഴരുത് ഈ ചതിക്കുഴിയിൽ: മുന്നറിയിപ്പുമായി പൊലിസ്
mobile number scam;തിരുവനന്തപുരം: പ്രമുഖ ടെലികോം കമ്പനികളുടെ ഇ സിംകാർഡ് ആക്ടിവേഷൻ എന്ന പേരിൽ വ്യാപകമായ തട്ടിപ്പ് നടക്കുന്നതായി പൊലിസ് മുന്നറിയിപ്പ്. മൊബൈൽ നമ്പറിലൂടെ മാത്രം അക്കൗണ്ടിലെ മുഴുവൻ പണവും നിമിഷനേരം കൊണ്ട് കവരുന്നതാണ് തട്ടിപ്പെന്ന് പൊലിസ് വ്യക്തമാക്കി.
കസ്റ്റമർ കെയറിൽ നിന്നാണെന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നതാണ് തുടക്കം. തന്ത്രപരമായി ഇ സിം എടുക്കുന്നതിനായി സമ്മതിപ്പിച്ച് ഇ സിം ആക്ടിവേഷൻ റിക്വസ്റ്റ് സ്വീകരിക്കാൻ ആവശ്യപ്പെടും. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ സിം കാർഡിന് നെറ്റ്‌വർക്ക് നഷ്ടമാകും. ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇ സിം പ്രവർത്തനക്ഷമമാകും. പിന്നീട് കോളുകൾ, മെസേജുകൾ, ഒ.ടി.പി മുതലായവ തട്ടിപ്പുകാർക്ക് ലഭിക്കും. തുടർന്ന് ബാങ്ക് അക്കൗണ്ടിലെ പണം മുഴുവനായി പിൻവലിക്കുന്നു.
ഇത്തരത്തിലുള്ള സൈബർ ചതികളിൽ വീഴാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി. പരിചിതമല്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകളും മെസേജുകളും ഒഴിവാക്കുക, വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള ലിങ്കുകൾ മാത്രം തുറക്കുക, ഇ സിം സേവനങ്ങൾക്കായി ഔദ്യോഗിക കസ്റ്റമർ കെയർ മാത്രം ഉപയോഗിക്കുക, മൊബൈൽ നെറ്റ്‌വർക്ക് നഷ്ടമായാൽ ഉടൻ ബാങ്കുമായി ബന്ധപ്പെടുക, തട്ടിപ്പുകളെപ്പറ്റി ബോധവന്മാരായിരിക്കുക. തട്ടിപ്പുകാർ സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നതിൽ വീഴാതിരിക്കുക തുടങ്ങിയവ ശ്രദ്ധിക്കണമെന്ന് പൊലിസ് അറിയിച്ചു.
തട്ടിപ്പിനെ കുറിച്ച് വിവരം ലഭിക്കുകയോ സൈബർ ചതികളിൽ വീഴാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പിനെ കുറിച്ച് വിവരം ലഭിക്കുകയോ ഇരയാവുകയോ ചെയ്താൽ ഒരു മണിക്കൂറിനകം വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ സൈബർ പൊലിസിനെ അറിയിക്കണം.
Comments (0)