
കുവൈത്തിലെ രണ്ടിടങ്ങളിലായി രണ്ട് പ്രവാസികളെ സംശയാസ്പതമായി മരിച്ച നിലയില്‍ കണ്ടെത്തി
കുവൈത്തിലെ രണ്ടിടങ്ങളിലായി രണ്ട് പ്രവാസികളെ മരിച്ച നിലയില്‍ കണ്ടെത്തി. അൽ-ദിബയ്യയിലും ജഹ്റയിലുമാണ് സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ഫോറൻസിക് വകുപ്പിലേക്ക് മാറ്റി. രണ്ട് മരണങ്ങളുടെയും കൃത്യമായ കാരണങ്ങൾ കണ്ടെത്താനും, അവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാനുമുള്ള അന്വേഷണങ്ങൾ ഫോറൻസിക് വകുപ്പ് നടത്തിവരികയാണ്. മരണപ്പെട്ടവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല.
Comments (0)