uae jobs:ഇനി ഡിമാൻഡ് ഈ ജോലികൾക്ക്; യുഎഇയിൽ പുതിയ തൊഴിൽ സാധ്യതകൾ ഇങ്ങനെ
uae jobs;യുഎഇ: ആഗോള തൊഴിൽ മേഖലയിൽ എഐ അതിവേഗം വ്യാപിക്കുമ്പോൾ ഏകദേശം 30 കോടിയോളം തൊഴിലവസരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഗോൾഡ്മാൻ സാക്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ, വിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും സാമ്പത്തിക വികസനവും പുതിയ ആഗോള ട്രെൻഡുകൾക്കനുസരിച്ച് ക്രമീകരിച്ച് ദുബായ് തങ്ങളുടെ വർക്ക് ഫേഴ്സ് നെ സംരക്ഷിക്കാൻ തയ്യാറെടുക്കുന്നു.2025 ഏപ്രിലിൽ ദുബായ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റിയുമായി ചേർന്ന് “ജോബ്സ് ഓഫ് ദി ഫ്യൂച്ചർ” എന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. എഐ സാങ്കേതികവിദ്യയുടെ സ്വാധീനം തൊഴിൽ കമ്പോളത്തിൽ എങ്ങനെ മാറ്റങ്ങൾ വരുത്തുന്നു എന്നും ദുബായുടെ വർക്ക് ഫേഴ്സ്നെ നെ ഭാവിയിലേക്ക് എങ്ങനെ സജ്ജമാക്കാം എന്നതിനെക്കുറിച്ചുമുള്ള തന്ത്രങ്ങൾ ഈ പഠനം വ്യക്തമാക്കുന്നു.
റിപ്പോർട്ട് അനുസരിച്ച്, ആരോഗ്യ സംരക്ഷണം, റിയൽ എസ്റ്റേറ്റ്, ഊർജ്ജം, ധനകാര്യ സേവനങ്ങൾ, ഗതാഗത മേഖല തുടങ്ങിയ നിരവധി വ്യവസായങ്ങളിൽ വലിയ വളർച്ചയുണ്ടാകും. ഈ മേഖലയിൽ എഐ കടന്നു വരും. പുതിയ വ്യവസായ ആവശ്യങ്ങൾക്കനുസരിച്ച് ദുബായിലെ വിദ്യാഭ്യാസ സമ്പ്രദായം മാറ്റേണ്ടതിൻ്റെ പ്രാധാന്യം എടുത്തുപറയുന്നു. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം, തൊഴിൽപരമായ പരിശീലനം, സാങ്കേതികവും soft skills-ഉം സംയോജിപ്പിച്ചുള്ള പഠനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കുട്ടികളെ സഹായിക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

ഹരിത ഊർജ്ജം, എഐ, ഡിജിറ്റൽ പരിവർത്തനം, നൂതന ആരോഗ്യ സംരക്ഷണം തുടങ്ങിയ അതിവേഗം വളരുന്ന മേഖലകളിൽ വിദ്യാർത്ഥികൾക്ക് മികച്ച തൊഴിലവസരങ്ങൾ നേടാൻ ഇത് സഹായിക്കും. ആരോഗ്യ സംരക്ഷണ രംഗത്ത് എഐ ഉപയോഗിക്കുന്നതിലൂടെ മെഡിക്കൽ ഉപകരണങ്ങളുടെ ഉപയോഗം കുറഞ്ഞ് രോഗികളുടെ പരിചരണം മെച്ചപ്പെടുത്താനാകും. കൃത്യതയേറിയ മരുന്നുകൾ നൽകാനും, വാക്സിനുകൾ, ജീൻ തെറാപ്പി, ബയോസെൻസറുകൾ എന്നിവ വികസിപ്പിച്ച് കൂടുതൽ ഫലപ്രദമായി ചികിത്സിക്കാൻ ജനിതക എഞ്ചിനീയറിങ്
സഹായിക്കുന്നു

റോബോ-ടാക്സികൾ, ഹൈപ്പർലൂപ്പുകൾ, സ്വയംഭരണ വാഹനങ്ങൾ തുടങ്ങിയ മൊബിലിറ്റി പരിഹാരങ്ങൾ അടുത്ത തലമുറ ഗതാഗതത്തിന് ഉപയോഗിക്കാൻ തുടങ്ങും. വിദ്യാഭ്യാസം നൽകുന്നതും, തൊഴിൽ പരിശീലനം നൽകുന്നതും, സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതും ഭാവിയിലെ വർക്ക് ഫേഴ്സ്നെ ആവശ്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കണം. ഇത് ദീർഘകാല തൊഴിൽ സുരക്ഷ ഉറപ്പാക്കാനും വിദേശ നിക്ഷേപം ആകർഷിക്കാനും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ദുബായ് ലക്ഷ്യം വെക്കുന്നു.
നിർമ്മാണ മേഖലയിലേക്ക് വരുകയാണെങ്കിൽ പാർപ്പിടം, വാണിജ്യം പ്രോജക്ടുകളുടെ നിർമ്മാണ രൂപകൽപ്പന, ആസൂത്രണം, നവീകരണം എന്നിവയിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയും. പ്രോപ്പ് ടെക് ഉപയോഗിച്ച് വസ്തുവകകൾ വാങ്ങാനും വിൽക്കാനും വാടകയ്ക്ക് എടുക്കാനും കൈകാര്യം ചെയ്യാനും എളുപ്പത്തിൽ സാധിക്കും. മനുഷ്യന്റെ ഇടപെടൽ അവിടെ ഇല്ലാതെയാകും. കൂടാതെ ഡിജിറ്റൽ കറൻസികൾ ഉപയോഗിച്ച് വേഗത്തിൽ സാമ്പത്തിക ഇടപാട് നടത്താൻ സാധിക്കും.
Comments (0)